|    May 23 Tue, 2017 6:10 pm
FLASH NEWS

കാഞ്ഞിരപ്പള്ളിയിലെ സിസി ടിവി കാമറകള്‍ നാലു വര്‍ഷമായി പ്രവര്‍ത്തനരഹിതം

Published : 18th October 2016 | Posted By: Abbasali tf

കാഞ്ഞിരപ്പള്ളി: ടൗണിലെ നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനരഹിതമായിട്ട് നാലു വര്‍ഷം പിന്നിട്ടു. അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താതിരുന്നതാണ് കാമറകള്‍ കൂട്ടത്തോടെ തകരാറിലാവാന്‍ കാരണം. 16 കാമറകളിലൂടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെ ദൃശ്യങ്ങള്‍ രാത്രിയും പകലും ലഭ്യമായിരുന്നു. സ്റ്റേഷനില്‍ ഇപ്പോള്‍ ഒരു കാമറ പോലും പ്രവര്‍ത്തന ക്ഷമമല്ല. അഞ്ചു വര്‍ഷം മുമ്പ് മുന്‍ ഭരണ സമിതിയുടെ കാലത്ത് ആറുലക്ഷം രൂപ മുടക്കി സ്ഥാപിച്ച സിസിടിവി  കാമറകളാണ് മിഴിയടച്ചത്. കള്ളന്മാരെയും സാമൂഹിക വിരുദ്ധരെയും പാതയോരങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെയും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെയും പിടികൂടാന്‍ ഏറെ സഹായകരമായ കാമറകള്‍ പ്രവര്‍ത്തന രഹിതമായത് നിയമപാലകര്‍ക്കും പഞ്ചായത്ത് റവന്യൂ അധികാരികള്‍ക്കും തലവേദനയായി. കെ ല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കിയ പദ്ധതി പ്രകാരം ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ അമേരിക്കന്‍ നിര്‍മിത കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.മഴയും വെയിലുമേറ്റ് നില്‍ക്കുന്ന കാമറകള്‍ കൃത്യമായി നടത്തേണ്ട അറ്റകുറ്റപ്പണികള്‍ പഞ്ചായത്ത് നടത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്നതിന് ഓരോ വര്‍ഷവും നടത്തേണ്ട വാര്‍ഷിക സര്‍വീസിങിനു പദ്ധതിയുടെ 10 ശതമാനം തുക കെല്‍ട്രോണ്‍ അടയ്ക്കണമെന്നാണ് വ്യവസ്ഥ. 65000 രൂപ ഇത്തരത്തില്‍ അടയ്ക്കണമെന്നിരിക്കെ തകരാറുകള്‍ പരിഹരിക്കുന്നതിന് 48000 രൂപ അടച്ചാല്‍ മതിയെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ വ്യക്തമാക്കിയെങ്കിലും തുക അടയ്ക്കുന്നതില്‍ പഞ്ചായത്ത് വീഴ്ച വരുത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി കുരിശു കവലയില്‍ രണ്ട്, സെന്റ് ആന്റണീസ് കോളജ് കവാടത്തില്‍ രണ്ട്, കാഞ്ഞിരപ്പള്ളി ബാങ്ക് കവലയ്ക്ക് സമീപം ഒന്ന്, പുത്തനങ്ങാടി കവലയ്ക്ക് സമീപം ഒന്ന്, ആനന്ദ് ഹോട്ടലിന് സമീപം ഒന്ന്, ബസ് സ്റ്റാന്റിന് പുറത്തേക്കുള്ള വഴിയില്‍ ഒന്ന്  സിവില്‍ സ്റ്റേഷന് മുന്നില്‍ ഒന്ന്, ഇടിമണ്ണിയ്ക്കല്‍ ജുവലറിയില്‍ ഒന്ന്, പേട്ടക്കവലയില്‍ മൂന്ന്, ബിവറേജിന് മുന്നില്‍ ഒന്ന് എന്നിവിടങ്ങളിലായി 16 കാമറകള്‍ കണ്‍ തുറന്നിരുന്നതോടെ നഗരത്തിന്റെ മുക്കും മൂലയും പോലിസ് നിരീക്ഷണത്തിലായിരുന്നു. കാമറകളുടെ തകരാറുകള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day