|    Sep 26 Tue, 2017 12:54 pm

കാഞ്ഞിരപ്പള്ളിയിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു; യാത്ര ദുസ്സഹമായി

Published : 14th July 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: മഴയില്‍ പൊതുമാരമത്തിന്റെ കീഴിലുള്ള റോഡുകളും പഞ്ചായത്ത് റോഡുകളും തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടു. ഓടകള്‍ ഇല്ലാത്തതിനാല്‍ മിക്ക റോഡുകളും വെള്ളക്കെട്ടുമുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സ്‌കൂള്‍ കുട്ടികളടക്കമുള്ളവരുടെ യാത്ര ദുരിതമായിരിക്കുകയാണ്. പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ടൗണിനോട് ചേര്‍ന്നു കിടക്കുന്ന പേട്ട വാര്‍ഡ് റോഡ് പൈപ്പ് ലൈന്‍ മാറ്റുന്നതിനായി റോഡ് നടുവേ കൂത്തിപ്പൊളിച്ചിട്ട് ആറു മാസം പിന്നിടുന്നു. ഇതുവരെ റോഡ് പുനര്‍നിര്‍മിക്കാനോ കഴികള്‍ അടച്ചു സഞ്ചാരയോഗ്യമാക്കാനോ വാര്‍ഡംഗം തയ്യാറാവുന്നില്ലന്ന് ആക്ഷേപമുണ്ട്. ഇതുവഴി കാല്‍നടയായും വാഹനങ്ങളിലാവും ദിനവും ആയിരക്കണക്കിന് ആളുകളാണ് ഇതുവഴി കടന്നുപോവുന്നത്. എട്ടാം വാര്‍ഡിലെ കോവില്‍കടവ് മുതല്‍ കെഎംഎ പാറക്കടവ് റോഡ് ടാറിങ് ചെയ്ത് മൂന്ന് മാസം തികഞ്ഞില്ല ടാറിങ്് തകര്‍ന്ന് റോഡുകള്‍ കുഴകളായ അവസ്ഥയിലാണ്.ഇതിന്റെ നിര്‍മാണം നിലവാരം കുറഞ്ഞ ടാറിങാണ് റോഡുകള്‍ വേഗത്തില്‍ തകരാന്‍ കാരണമെന്ന് ആരോപണമുണ്ട്. ഇതിനെതിരേ നാട്ടുകാര്‍ പ്രതിഷേധ സൂചകമായി നാട്ടുകാരില്‍ നിന്ന് ഒപ്പു ശേഖരണം നടത്തി അധികാരികള്‍ക്കു കൊടുക്കാനും തീരുമാനിച്ചിരിക്കുകയാണ്. പൊതുമരാമത്തിന്റെ കീഴിലുള്ള ആനക്കല്ല്-പൊടിമറ്റം റോഡും കാഞ്ഞിരപ്പള്ളി മണിമല റോഡും തകര്‍ന്നു തുടങ്ങി. ഹൈറേഞ്ചില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ പൊടിമറ്റത്തും നിന്ന് ആനക്കല്ലില്‍ എളുപ്പത്തില്‍ എത്താവുന്ന റോഡ് തകര്‍ന്ന് ഒട്ടേറെപേരുടെ യാത്ര ദുഷ്‌കരമാക്കിയിരിക്കുകയാണ്. നൂറു കണക്കിനു വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോവുന്നത്. കൂവപ്പള്ളി പനച്ചേപ്പള്ളി റോഡും തകര്‍ന്നിട്ട് നാളുകളായി. വലിയ കുഴികള്‍ രൂപം കൊണ്ട റോഡില്‍ ടാറിങ് ഇളകി മെറ്റലുകള്‍ ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്. മണിമല റോഡില്‍ ചിറക്കടവ് മൂന്നാംമൈല്‍, പള്ളിപ്പടി, മൂലേപ്ലാവ് ഭാഗങ്ങളില്‍ വന്‍കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. നിര്‍മാണത്തിലെ അപാകതയും നിലവാരം കുറഞ്ഞ ടാറിങാണ് റോഡുകള്‍ തകരാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്.റോഡുകളിലെ കുഴികളില്‍ മഴക്കാലമായതോടെ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നട യാത്ര പോലും ബുദ്ധിമുട്ടിലായി. പഞ്ചായത്ത് റോഡുകളില്‍ ആനക്കല്ല്, തമ്പലക്കാട്, കൊടുവന്താനം, പാറക്കടവ്, ആനിത്തോട്ടം, ബിഷപ് ഹൗസ്, പാറമട, ടിവിഎസ് റോഡുകളാണ് ഏറ്റവും കൂടുതല്‍ തകര്‍ന്നു കിടക്കുന്നത്. തകര്‍ന്ന റോഡിലൂടെ ഓട്ടം പോവാന്‍ ടാക്‌സി വാഹനങ്ങളും മടിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക