|    Nov 15 Thu, 2018 8:42 pm
FLASH NEWS

കാഞ്ഞിരപ്പള്ളിയിലെ ജനവാസ കേന്ദ്രത്തില്‍മാലിന്യം സൂക്ഷിക്കുന്നതായി പരാതി

Published : 9th September 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: ജനവാസ കേന്ദ്രത്തില്‍ അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സൂക്ഷിക്കുകയും പരിസരത്തെ വെള്ളം ഒഴുകുന്ന സ്ഥലങ്ങളില്‍ തള്ളുകയും ചെയ്യുന്നത് സമീപവാസികളെ ദുരിതത്തിലാക്കുന്നു. ഇതു സംബന്ധിച്ച് ജനങ്ങളുടെ പരാതി ശക്തമായിരിക്കുകയാണ്. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ വില്ലണിയിലാണു മാലിന്യം നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിനു തടസ്സമായിരിക്കുന്നത്. അറവുശാലയില്‍ നിന്ന് വാഹനത്തില്‍ കൊണ്ടുവന്ന് മാംസാവശിഷ്ടങ്ങളും തോലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണു സൂക്ഷിക്കുന്നത്. കശാപ്പിനു ശേഷം വരുന്ന രക്തവും അവശിഷ്ടങ്ങളും ജാറുകളിലും ടാങ്കുകളിലുമായാണു സൂക്ഷിക്കുന്നത്. മുമ്പ് ഇതു സംബന്ധിച്ച് സമീപവാസികള്‍ കലക്ടര്‍ക്കും, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വകുപ്പ്, പോലിസ് എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജനവാസ കേന്ദ്രത്തിലെ കശാപ്പുശാല പോലിസ് അധികൃതര്‍ എത്തി നിര്‍ത്തിച്ചിരുന്നു. എന്നാല്‍ അറവുശാലകളിലെ മാലിന്യം വീടിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ സൂക്ഷിക്കുന്നതാണ് ഇപ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നത്. അസഹനീയമായ ദുര്‍ഗന്ധം മൂലം ഭക്ഷണം കഴിക്കാന്‍ കൂടി കഴിയുന്നില്ലെന്നു സമീപവാസികള്‍ ആരോപിക്കുന്നു. മലിനമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാക്കുന്നതായും മഴക്കാലമായതോടെ കൊതുകു വ്യാപകമാവുകയും ചെയ്തതോടെ പ്രദേശവാസികള്‍ക്കു രോഗം പടര്‍ന്നു പിടിക്കുന്നതായും ഇവര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss