|    Sep 24 Mon, 2018 9:37 pm
FLASH NEWS

കാഞ്ഞിരത്തിനാല്‍ ഭൂവിഷയം : രാപകല്‍ ഉപവാസ സമരത്തിന് വന്‍ ജനപിന്തുണ

Published : 18th January 2017 | Posted By: fsq

 

കല്‍പ്പറ്റ:  കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരത്തിനാല്‍ കുടുംബ സമരസഹായ സമിതി കല്‍പ്പറ്റയില്‍ ആരംഭിച്ച രാപകല്‍ ഉപവാസ സമരത്തിന് വന്‍ ജനപിന്തുണ. ഇന്നലെ രാവിലെ 10നു തുടങ്ങിയ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് നിരവധി പേര്‍ എച്ച്‌ഐഎം യുപി സ്‌കൂളിന് സമീപത്തെ സമരപ്പന്തലിലെത്തി. രാഷ്ട്രീയപ്പാര്‍ട്ടികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സമരത്തില്‍ അണിചേര്‍ന്നു. രാത്രിയിലും അഭിവാദ്യമര്‍പ്പിക്കാന്‍ ആളുകള്‍ ഒഴുകിയെത്തി. വിജിലന്‍സ് റിപോര്‍ട്ടും സബ് കലക്ടര്‍ അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപോര്‍ട്ടും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമായിരിക്കെ, യാഥാര്‍ഥ്യത്തിനു നേരെ കണ്ണടച്ച് അധികൃതര്‍ നീതി നിഷേധിക്കുന്നതില്‍ സമൂഹ മനസ്സാക്ഷി ഉണര്‍ത്തുകയെന്നതാണ് സമരത്തിന്റെ ലക്ഷ്യം. വനംവകുപ്പിന്റെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തുന്നതാണ് വിജിലന്‍സ്, സബ് കലക്ടര്‍ എന്നിവരുടെ റിപോര്‍ട്ടുകള്‍. വനംമന്ത്രി, നിയമസഭ, ഹൈക്കോടതി, ഫോറസ്റ്റ് ട്രൈബ്യൂണല്‍ തുടങ്ങിയവരെ വനപാലകര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഈ വിഷയത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് വിജിലന്‍സ് റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തുവെങ്കിലും പൂഴ്ത്തിവയ്ക്കുകയാണുണ്ടായത്. ഉപവാസത്തിന് നേതൃത്വം നല്‍കുന്ന പി പി ഷൈജലിന് ഹാരമര്‍പ്പിച്ച് അഡ്വ. ചാത്തുക്കുട്ടി സമരം ഉദ്ഘാടനം ചെയ്തു. എന്‍ ടി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അഡ്വ. വേണു, ഫാ. ജോജോ, സാലി റാട്ടക്കൊല്ലി, സാം പി മാത്യു സംസാരിച്ചു. സമരസഹായ സമിതി വൈസ് ചെയര്‍മാന്‍ വി എസ് ജോസഫ്, ഷാജു ഗുരുശ്രീ, ജോയിന്റ് കണ്‍വീനര്‍മാരായ സുധികുമാര്‍, സുനില്‍കുമാര്‍ എന്നിവരാണ് ഉപവാസമിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss