|    Jun 21 Thu, 2018 5:58 pm
FLASH NEWS

കാഞ്ഞിരത്തിനാല്‍ ഭൂവിഷയം: രാപകല്‍ ഉപവാസ സമരം ഇന്ന്

Published : 17th January 2017 | Posted By: fsq

 

കല്‍പ്പറ്റ: വനംവകുപ്പിന്റെ തെറ്റായ നടപടി മൂലം തെരുവില്‍ കഴിയുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരത്തിനാല്‍ കുടുംബ സമരസഹായ സമിതി ഇന്നു കല്‍പ്പറ്റയില്‍ രാപ്പകല്‍ ഉപവാസ സമരം നടത്തും. രാവിലെ 10ന് ആരംഭിച്ച് നാളെ രാവിലെ 10ന് സമാപിക്കുമെന്നു സമരസമിതി അറിയിച്ചു. വിജിലന്‍സ് റിപോര്‍ട്ടും സബ് കലക്ടര്‍ അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപോര്‍ട്ടും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമായിരിക്കെ, യാഥാര്‍ഥ്യത്തിനു നേരെ കണ്ണടച്ച് അധികൃതര്‍ നീതി നിഷേധിക്കുന്നതില്‍ സമൂഹ മനസ്സാക്ഷി ഉണര്‍ത്താനാണ് ഉപവാസ സമരം നടത്തുന്നത്. 2015 ആഗസ്ത് ഒന്നു മുതല്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരമിരിക്കുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു വേണ്ടി നിയമപോരാട്ടം നടത്താനും പ്രക്ഷോഭ പരിപാടികള്‍ നടത്താനും കുടുംബ സമരസഹായ സമിതി തീരുമാനിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തുന്നതാണ് വിജിലന്‍സ്, സബ് കലക്ടര്‍ എന്നിവരുടെ റിപോര്‍ട്ടുകള്‍. വനംമന്ത്രി, നിയമസഭ, ഹൈക്കോടതി, ഫോറസ്റ്റ് ട്രൈബ്യൂണല്‍ തുടങ്ങിയവരെ വനപാലകര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഈ വിഷയത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് വിജിലന്‍സ് റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തുവെങ്കിലും പൂഴ്ത്തിവയ്ക്കുകയാണുണ്ടായത്. നീതിയുടെ കാവലാളുകള്‍ തന്നെ വേട്ടക്കാരായി മാറുന്നത് അതിഭീകരമാണ്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനുണ്ടായ നീതിനിഷേധത്തില്‍ പൊതുസമൂഹം പ്രതികരിച്ചില്ലെങ്കില്‍ നാളെ മറ്റ് പല കുടുംബങ്ങളെയും വനംവകുപ്പ് തെരുവിലിറക്കാം. പൊതുസമൂഹം നിസ്സംഗത തുടര്‍ന്നാല്‍ അതു വേട്ടക്കാരുടെ മനോവീര്യം വര്‍ധിപ്പിക്കുമെന്നും സമാന ചിന്താഗതിയുള്ള ആര്‍ക്കും ഉപവാസ സമരത്തില്‍ പങ്കെടുക്കാമെന്നും സമരസഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss