|    Sep 18 Tue, 2018 8:56 pm
FLASH NEWS
Home   >  Editpage  >  Second edit  >  

കാഞ്ഞിരക്കോട് കരിമീന്‍

Published : 9th May 2017 | Posted By: fsq

 

2010 മുതല്‍ കരിമീനാണ് കേരളത്തിന്റെ സംസ്ഥാന മല്‍സ്യം. 2011 കരിമീന്‍ വര്‍ഷമായി സംസ്ഥാനം ആചരിക്കുകയും ചെയ്തു. കേരളത്തിന് ലോക വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുത്തതില്‍ കരിമീന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കപ്പയും കരിമീനും കഴിക്കാന്‍ വേണ്ടി മാത്രം ആലപ്പുഴയിലും കൊല്ലത്തും കുമരകത്തും കറങ്ങിത്തിരിയുന്നവര്‍ നിരവധി. കരിമീനുകളുടെ കൂട്ടത്തില്‍ ഏറ്റവും പേരുകേട്ട ഒരിനമാണ് കാഞ്ഞിരക്കോട് കരിമീന്‍. അഷ്ടമുടിക്കായലിന്റെ കാഞ്ഞിരക്കോട് ഭാഗത്താണ് ഈ വലിയ ഇനം മല്‍സ്യങ്ങളുള്ളത്. കാഞ്ഞിരക്കോട് കരിമീന്‍ ഏറെ രുചികരമാവാന്‍ ഒരു കാരണം അവിടെയുള്ള ചൈനാക്ലേയുടെ സാന്നിധ്യമാണത്രേ. ഈ കരിമീന്‍ കഴിച്ചു ശീലിച്ചവര്‍ക്ക് മറ്റു കരിമീനുകള്‍ രുചികരമായി തോന്നുകയില്ല എന്നും പറയപ്പെടുന്നു. കാഞ്ഞിരക്കോട് കരിമീന്‍ ഇപ്പോള്‍ ഏതാണ്ട് നാശത്തിന്റെ വക്കത്താണ്. മീന്‍ വളര്‍ന്നു വലുതാവുന്നതിനു മുമ്പു തന്നെ പിടിക്കുന്നതാണ് അതിനു കാരണം. വിനാശകരമായ മല്‍സ്യബന്ധനരീതികള്‍ ഈ ഇനം മല്‍സ്യങ്ങളെ അപൂര്‍വ വസ്തുവാക്കിമാറ്റി. മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഡ്യൂപ്ലിക്കേറ്റ് കരിമീന്‍ ആണ് ഇപ്പോള്‍ കേരളത്തിന്റെ തനതു കരിമീനായി തീന്‍മേശയിലെത്തുന്നത്. കാഞ്ഞിരക്കോട് കരിമീനിന്റെ നാശം കരിമീനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ കുറേക്കൂടി പ്രാധാന്യമുള്ള ഒന്നാണ് എന്നു തീര്‍ച്ച.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss