|    Jan 24 Tue, 2017 6:46 pm
FLASH NEWS

കാഞ്ഞങ്ങാട്-പാണത്തൂര്‍-സുള്ള്യ കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി

Published : 26th September 2016 | Posted By: SMR

പാണത്തൂര്‍: കാഞ്ഞങ്ങാട്-പാണത്തൂര്‍-സുള്ള്യ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു. ബസിനെ വരെവേല്‍ക്കാന്‍ പാണത്തൂര്‍ മുതല്‍ സുള്ള്യവരെ നൂറ് കണക്കിന് ആളുകള്‍ കാത്തുനിന്നിരുന്നു. ആദ്യ സര്‍വീസിന് ബളാംതോട്, പാണത്തൂര്‍, കല്ലപ്പള്ളി, ബഡ്ഡുക്ക, ആലട്ടി, സുള്ള്യ എന്നിവടങ്ങളില്‍ സ്വീകരണം നല്‍കി.
രാവിലെ ഏഴിന് കാഞ്ഞങ്ങാട്ടു നിന്നും ആരംഭിച്ച് പാണത്തൂരില്‍ എത്തിയ രണ്ടു ബസുകളില്‍ യാത്രക്കാരെയും നിറച്ച് സുള്ള്യയിലേക്ക് യാത്ര ആരംഭിക്കുകയായിരുന്നു. നേരത്തേ അനുവദിച്ചിരുന്ന അഞ്ച് ബസുകള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തും. പാണത്തൂരില്‍ നല്‍കിയ സ്വീകരണ പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഫഌഗ്ഓഫ് ചെയ്തു.
പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി കുഞ്ഞിക്കണ്ണന്‍, കാട്ടൂര്‍ ബാലചന്ദ്രന്‍ നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹേമാംബിക,  എം സി മാധവന്‍, പി തമ്പാന്‍, രജനിദേവി, എം വി കൃഷ്ണന്‍, എം വി കൃഷ്ണന്‍, ബിനു വര്‍ഗീസ്, സുനില്‍ മാടക്കല്‍, എന്‍ ഐ ജോയി, സൂര്യനാരായണ ഭട്ട്, രാമചന്ദ്ര സരളായ, എം അബ്ബാസ്, പി ജെ ജോസ്, മൊയ്തുഹാജി സംസാരിച്ചു. കല്ലപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ ബി മോഹന്‍കുമാര്‍, അരുണ്‍ രംഗത്ത്മല സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക