|    Jan 23 Mon, 2017 8:10 am

കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാത: സഹായത്തിന് മുഖ്യമന്ത്രിക്ക് നിവേദനം

Published : 2nd July 2016 | Posted By: SMR

കാസര്‍കോട്: കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍വേ പാതക്ക് സംസ്ഥാന ബജറ്റില്‍ തുക നീക്കിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ നിവേദനം നല്‍കി.
കേന്ദ്ര പദ്ധതികളുടെ ചെലവില്‍ പകുതി വിഹിതം അതാത് സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് പുതിയ നയം. 2009ലെ റെയില്‍വേ ബജറ്റിലാണ് പദ്ധതി ഉള്‍പ്പെടുത്തിയത്.
82 കിലോമീറ്ററുള്ള റെയില്‍പാത ഏറ്റവും ലാഭകരമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. പാതയില്‍ 42 കിലോമീറ്റര്‍ കേരളത്തിലും 40 കിലോമീറ്റര്‍ കര്‍ണാടകയിലുമാണ്. കേരളത്തില്‍ സര്‍വേ പൂര്‍ത്തിയായിട്ടും കര്‍ണാടകയില്‍ വനം മേഖലയിലൂടെയുള്ള സര്‍വേ വൈകിയിരുന്നു. നിരന്തര ഇടപെടലില്‍ കര്‍ണാടകയിലെ സര്‍വേയും പൂര്‍ത്തിയായി. ശക്തമായ ഇടപെടലില്‍ റെയില്‍വേ റീസര്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാത യാഥാര്‍ഥ്യമാകണമെങ്കില്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലടക്കം സംസ്ഥാന സര്‍ക്കാരിന്റെ സഹായം വേണം.
കര്‍ണാടക സര്‍ക്കാരിന്റെ സഹായമുണ്ടാകുമ്പോള്‍ സ്വപ്‌നപദ്ധതി വേഗത്തിലാകുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. എംഎല്‍എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍റസാഖ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക