|    Aug 24 Thu, 2017 4:56 am
FLASH NEWS

കാഞ്ഞങ്ങാട്ട് ഗതാഗത നിയന്ത്രണം

Published : 3rd November 2016 | Posted By: SMR

കാഞ്ഞങ്ങാട്: ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നാളെ  വൈകിട്ട് നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടക്കുന്നതിനാല്‍ പുതിയ ബസ് സ്റ്റാന്റ് പരിസരം മുതല്‍ മഡിയന്‍ ജങ്ഷന്‍ വരെ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് ഏഴ് വരെ വാഹന ഗതാഗതത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രണ്ട് മുതല്‍ 4.30 വരെ കോട്ടച്ചേരി സര്‍ക്കിള്‍ മുതല്‍ മഡിയന്‍ ജങ്ഷന്‍ വരെ എല്ലാവിധ വാഹന ഗതാഗതവും ഒഴിവാക്കും. ചന്ദ്രഗിരി റോഡിലൂടെ തെക്കോട്ട് പോകുന്ന വാഹനങ്ങള്‍ മഡിയന്‍ ജങഷനില്‍ നിന്നും കിഴക്ക് മൂലക്കണ്ടം വഴിയും വടക്കോട്ട് പോകുന്നവര്‍ മൂലക്കണ്ടം വഴി പടിഞ്ഞാറോട്ടും യാത്ര ചെയ്ത് മഡിയന്‍ ജങ്ഷനില്‍ എത്തി യാത്ര തുടരേണ്ടതാണ്. പ്രകടനം കോട്ടച്ചേരി സര്‍ക്കിളില്‍ നിന്നും തെക്കോട്ട് വരുന്നതുവരെ ബസ്സുകള്‍ക്ക് സ്മൃതി മണ്ഡപം വരെ യാത്ര ചെയ്യാവുന്നതും തിരികെ പുതിയ ബസ് സ്റ്റാന്റിലെത്തി കൂളിയങ്കാല്‍ ദേശീയപാത വഴി വടക്കോട്ടും കാഞ്ഞങ്ങാട് സൗത്ത് വഴി തെക്കോട്ടും യാത്ര തുടരേണ്ടതാണ്. പുതിയകോട്ടയില്‍ നിന്നും കോട്ടച്ചേരി വഴിയുള്ള സ്വകാര്യ വാഹനയാത്ര വൈകിട്ട് മൂന്നിന് ശേഷം ഒഴിവാക്കും. വൈകിട്ട് നാലിന് ശേഷം ബസ്സുകള്‍ അടക്കം വടക്കോട്ട് പോകുന്ന വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാന്റ് കൂളിയങ്കാല്‍ വഴി ദേശീയപാത വഴി യാത്ര തുടരേണ്ടതാണ്.മാവുങ്കാല്‍ വഴി കോട്ടച്ചേരി, പഴയ ബസ്സ്റ്റാന്റ്്, അലാമിപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് യാതൊരു വിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. റെയില്‍വെ സ്‌റ്റേഷന് പടിഞ്ഞാറ് വശം പോകേണ്ടവര്‍ പോലിസ് സ്‌റ്റേഷന്‍, കുശാല്‍ നഗര്‍ വഴി പോകേണ്ടതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക