|    Aug 19 Sat, 2017 11:05 am
FLASH NEWS

കാഞ്ഞങ്ങാട്ടെ ട്രാഫിക് പരിഷ്‌കാരം; ബസ്സുടമകള്‍ക്ക് വിനയാവുന്നു

Published : 3rd August 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം മുതല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരം സ്വകാര്യ ബസുകളെ ദുരിതത്തിലാക്കിയതായി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ട്രാഫിക് പരിഷ്‌ക്കാരം നടപ്പിലായപ്പോള്‍ പ്രധാന പാര്‍ക്കിങ് സ്ഥലങ്ങളെല്ലാം കെഎസ്ആര്‍ടിസി കൈയടക്കിയിരിക്കുകയാണെന്ന് യോഗം ആരോപിച്ചു. മാവുങ്കാല്‍ വഴി പാണത്തൂര്‍, ഒടയംചാല്‍, കൊന്നക്കാട്, തായന്നൂര്‍ പോകുന്ന ബസ്സുകള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ പരിഷ്‌കാരം യാത്രക്കാരുടെ ശ്രദ്ധയില്‍പ്പോലും പെടാത്ത സ്ഥലമാണ്. ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മാത്രമേ സ്റ്റോപ്പുള്ളു. എല്ലാവര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ പാര്‍ക്കിങിന് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സി രവി, വി എം ശ്രീപതി, പി വി പത്മനാഭന്‍, എം ഹസയ്‌നാര്‍, ടി വി മാധവന്‍, എച്ച് പി ശാന്താറാം, കെ ടി സുരേഷ്ബാബു, പി സുകുമാരന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക