|    Oct 22 Mon, 2018 1:03 pm
FLASH NEWS
Home   >  News now   >  

കാഞ്ച ഐലയ്യയ്ക്ക് വധഭീഷണി

Published : 11th September 2017 | Posted By: G.A.G

ഹൈദരാബാദ്: എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്യയ്ക്ക് സാമുദായിക സംഘടനയുടെ വധഭീഷണി. സാമാജിക സ്മംഗളൂരു കോളത്തൊള്ളു  എന്ന പുസ്തകമെഴുതിയതിന്റെ പേരില്‍ തന്റെ നാവ് അരിയുമെന്നും വധിക്കുമെന്നും ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി ഫോണ്‍കോളുകള്‍ വന്നതായി കാണിച്ച് ഐലയ്യ പോലിസില്‍ പരാതി നല്‍കി.
തനിക്ക് ജീവന് ഭീഷണിയുള്ളതായും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘത്തിനായിരിക്കും ഉത്തരവാദിത്തമെന്നും ഒസ്മാനിയ സര്‍വ്വകലാശാല പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രമണ എന്ന പേരുള്ള ഒരാള്‍ ഫോണില്‍ വിളിച്ച് ഒരാള്‍ ഭീഷണി മുഴക്കുകയായിരുന്നു. ഇതിന് പിന്നാലെ തുടര്‍ച്ചയായി തന്റെ ഫോണിലേക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുകയാണെന്നാണ് പരാതി.
പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ആക്ഷേപകരമാണെന്നു ചൂണ്ടിക്കാട്ടി പുസ്തകം പിന്‍വലിക്കാന്‍ വൈശ്യ അസോസിയേഷന്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഐലയ്യ പുസ്തകം പിന്‍വലിക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ഫോണില്‍ ഐലയ്ക്ക്്്് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss