|    Jul 21 Sat, 2018 11:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കാഞ്ച ഐലയ്യയുടെ പുസ്തകത്തിനു നിരോധനം ഏര്‍പ്പെടുത്താന്‍ നീക്കം

Published : 14th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വൈശ്യ സമുദായത്തെ അപമാനിക്കുന്ന പുസ്തകമാണെന്ന് ആരോപണം ഉയര്‍ന്ന കാഞ്ച ഐലയ്യയുടെ ‘വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ലേഴ്‌സ്’ എന്ന പുസ്തകം നിരോധിക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നീക്കം. നിരോധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംസ്ഥാന ഡിജിപി എന്‍ സാംബശിവ റാവുവിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. സാമുദായിക വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെങ്കില്‍ പുസ്തകം നിരോധിക്കണമെന്നും മുഖ്യമന്ത്രി ഡിജിപിക്കു നിര്‍ദേശം നല്‍കിയതായാണ് റിപോര്‍ട്ട്. പുസ്തകം വൈശ്യരെ അപമാനിക്കുന്നതാണെന്നും പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ തന്റെ നാവരിയുമെന്നും ഭീഷണിയുണ്ടെന്ന് ആരോപിച്ച് ഉസ്മാനിയ യൂനിവേഴ്‌സിറ്റി പോലിസ് സ്‌റ്റേഷനില്‍ ഡോ. ഐലയ്യ പരാതി നല്‍കിയിരുന്നു. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ജഗയ്യപേട്ട് അടക്കമുള്ള സ്ഥലങ്ങളില്‍ വൈശ്യ സമുദായം ഇന്നലെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് പുസ്തകം നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തിന്റെ ക്രമസമാധാനമാണ് ഏറ്റവും പ്രധാനമെന്നും ഏതെങ്കിലും സമുദായത്തിന്റെ എന്തെങ്കിലും വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെങ്കില്‍ പുസ്തകം നിരോധിക്കണമെന്നും മുഖ്യമന്ത്രി ഡിജിപിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss