|    Jul 16 Mon, 2018 10:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാഞ്ച ഐലയ്യയുടെ നാക്ക് അരിയുമെന്ന് ഭീഷണി

Published : 12th September 2017 | Posted By: fsq

 

ഹൈദരാബാദ്: എഴുത്തുകാരനും ചിന്തകനും ദലിത് പ്രവര്‍ത്തകനുമായ ഡോ. കാഞ്ച ഐലയ്യയെ ഫോണില്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ഞായറാഴ്ച ഉച്ചയ്ക്ക് അജ്ഞാതര്‍ തന്നെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് അദ്ദേഹം ഹൈദരാബാദ് ഉസ്മാനിയ യൂനിവേഴ്‌സിറ്റി പോലിസില്‍ പരാതി നല്‍കി. തന്റെ നാക്ക് അരിയുമെന്നും ജീവന്‍ അപായപ്പെടുത്തുമെന്നും അജ്ഞാതര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തന്റെ സാമാജിക സ്മഗളുരു കോളത്തൊള്ളു (വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്‌ളേഴ്‌സ്) എന്ന പുസ്തകമാണ് ഭീഷണിക്കു കാരണമായതെന്ന് ഐലയ്യ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഐലയ്യയുടെ പുസ്തകം ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി വൈശ്യ അസോസിയേഷന്‍ നേരത്തേ പോലിസില്‍ പരാതി നല്‍കിയിരുന്നു. പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ഐലയ്യ തയ്യാറായിരുന്നില്ല. പ്രതിഷേധക്കാര്‍ ഐലയ്യയുടെ കോലം കത്തിച്ചു. ഈ പശ്ചാത്തലത്തിലാണ് തനിക്കെതിരേ ഭീഷണിയും അപമാനശ്രമങ്ങളും നടക്കുന്നത്. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും ഉത്തരവാദിയെന്നും തനിക്കു സംരക്ഷണം നല്‍കണമെന്നും ഐലയ്യ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പുസ്തകത്തെ അപലപിച്ച് അന്താരാഷ്ട്ര വൈശ്യ അസോസിയേഷന്‍ മേധാവി കെ രാമകൃഷ്ണനും രംഗത്തെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss