|    Jul 19 Thu, 2018 12:13 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാഞ്ച ഐലയ്യക്ക് നേരെ ആക്രമണം

Published : 25th September 2017 | Posted By: fsq

 

ഭൂബല്‍പള്ളി: ദലിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്യക്ക് നേരെ ആക്രമണം. തെലങ്കാനയിലെ വാറംഗലില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പാര്‍ക്കല്‍ നഗരത്തിലെ ബി ആര്‍ അംബേദ്കര്‍ പ്രതിമയ്ക്കു സമീപമാണ് ആക്രമണമുണ്ടായത്. വൈശ്യ വിഭാഗത്തില്‍പ്പെട്ട നാലംഗ സംഘം കാഞ്ചയ്യയുടെ കാറിനു നേരെ ചെരിപ്പെറിയുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് ഐലയ്യ പറഞ്ഞു. ഐലയ്യയുടെ കോളത്തൊള്ളൂ സാമാജിക് സ്മഗളരു എന്ന പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വൈശ്യ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ നടത്തിവരുകയാണ്. ഇദ്ദേഹം ആക്രമിക്കപ്പെട്ടതിന്റെ 200 മീറ്റര്‍ അകലെ ഒരു പ്രതിഷേധ പരിപാടി നടക്കുന്നുണ്ടായിരുന്നു. ഇതുവഴി സഞ്ചരിക്കവെയാണ് ആക്രമണമുണ്ടായത്. സുരക്ഷയ്ക്കായി ഐലയ്യ പോലിസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയതിന് ശേഷമാണ് അദ്ദേഹം ഹൈദരാബാദിലേക്ക് തിരിച്ചുപോയത്.പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നാക്ക് അരിഞ്ഞുതള്ളുമെന്ന് കാണിച്ച് ഐലയ്യക്കെതിരേ സപ്തംബര്‍ ആദ്യത്തില്‍ ഭീഷണിയുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് വാറംഗല്‍ പോലിസ് സ്‌റ്റേഷനില്‍ അദ്ദേഹം വധശ്രമത്തിനു പരാതി നല്‍കി. അക്രമത്തിനെതിരേ നൂറിലധികം ദലിതര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss