|    Oct 18 Thu, 2018 3:50 am
FLASH NEWS
Home   >  National   >  

കാഞ്ച ഇളയ്ക്കുനേരെ ആക്രമണം

Published : 24th September 2017 | Posted By: shins

വാറങ്കല്‍: പ്രമുഖ എഴുത്തുകാരന്‍ കാഞ്ച ഇളയ്യക്കുനേരെ ആക്രമണം. വൈശ്യ വിഭാഗക്കാരായ ആളുകളാണ് ആക്രമണം നടത്തിയത്. അദ്ദേഹം സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി കല്ലെറിയുകയും ചെരിപ്പെറിയുകയുമായിരുന്നു. 200ഓളം ആളുകള്‍ ചേര്‍ന്നെത്തിയാണ് ആക്രമണം നടത്തിയത്. ആക്രമികള്‍ക്കെതിരേ കാഞ്ച ഇളയ്യ വധശ്രമത്തിന് കേസ് നല്‍കിയിട്ടുണ്ട്. കാഞ്ചയെ ആക്രമിച്ചതറിഞ്ഞ് നൂറിലധികം ദളിതര്‍ പോലീസ് സ്‌റ്റേഷനു മുമ്പിലെത്തി പ്രതിഷേധിച്ചു. ആക്രമികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വൈശ്യകള്‍ സാമൂഹിക കൊള്ളക്കാര്‍ എന്ന പുസ്തകത്തില്‍ വൈശ്യ സമുദായത്തെക്കുറിച്ച് കാഞ്ച മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss