|    May 28 Sun, 2017 8:30 am
FLASH NEWS

കാഞ്ചി ശങ്കരാചാര്യയെ വെറുതെവിട്ട വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published : 18th July 2016 | Posted By: sdq

ചെന്നൈ: 2002ല്‍ ഓഡിറ്റര്‍ രാധാകൃഷ്ണനെ ആക്രമിച്ച കേസില്‍ കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. വധശ്രമമടക്കമുള്ള ചാര്‍ജുകള്‍ ചുമത്തപ്പെട്ടിരുന്ന ജയേന്ദ്രസരസ്വതിയെയും മറ്റ് എട്ട് പ്രതികളെയുമായിരുന്നു വിചാരണക്കോടതി വെറുതെ വിട്ടത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച ഹൈക്കോടതിയിലെ ജസ്റ്റിസ് ആര്‍ സുബ്ബയ്യയുടെ ബഞ്ച് ജയേന്ദ്ര സരസ്വതിയടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ചക്കു ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും. കാഞ്ചിമഠത്തിലെ സാമ്പത്തിക തിരിമറികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതിന് ഓഡിറ്ററായിരുന്ന എസ് രാധാകൃഷ്ണനെ ആക്രമിച്ചെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. 2002 സപ്തംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഈ വര്‍ഷം ഏപ്രിലിലായിരുന്നു കാഞ്ചി മഠാധിപതിയടക്കമുള്ളവരെ വെറുതെ  വിട്ടുകൊണ്ടുള്ള വിചാരണ കോടതി ഉത്തരവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day