|    Dec 11 Mon, 2017 8:23 pm
FLASH NEWS

കാച്ചിക്കപ്പായസം മുതല്‍ ബീറ്റ്‌റൂട്ട് ഇഡ്ഡലി വരെ

Published : 16th November 2016 | Posted By: SMR

കാച്ചിക്കപ്പായസം മുതല്‍ ബീറ്റ് റൂട്ട് ഇഡലി വരയൊണ് പ്രവൃത്തി പരിചയമേളയിലെ ഫുഡ് ആന്‍ഡ് ന്യൂട്രിഷ്യന്‍ വിഭാഗത്തില്‍ മത്സരവേദികളിലെത്തുന്നത്. 69 ഭക്ഷണ പദാര്‍ത്ഥങ്ങളാണ് വിദ്യര്‍ഥികള്‍ ഒരുക്കിയത്. ചെറുപയര്‍ ഉപയോഗിച്ചുള്ള വിവിധ തരത്തിലുള്ള കറികള്‍, കാച്ചിക്കാപ്പായസം അപ്പു, ബിറ്റ്‌റൂട്ട് ഇഡലി, കാരറ്റ് ഇഡലി, കപ്പപുഴുങ്ങിയത്, എത്തായ്ക്ക പുഴുങ്ങിയത്,വിവിധ തരം പഴ വര്‍ഗങ്ങള്‍ എന്നിങ്ങനെ പോഷക സമൃദ്ധമായ വിവിധ ഇനം ഭക്ഷണ പദാര്‍ത്ഥങ്ങളാണ് മത്സരാര്‍ഥികള്‍ ഒരുക്കിയത്.കഞ്ഞിക്കുഴി എന്‍എസ്എസ്എച്ച് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആന്‍മരിയ 69 ഭക്ഷണ പദാര്‍ഥങ്ങളാണ് ഒരുക്കിയത്.തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് എച്ച് എസിലെ ആതിര മനോജ് പഴം വിളയിച്ചതും, കാരറ്റ് പായസവും ഒരുക്കി മത്സരാര്‍ഥികളില്‍ ശ്രദ്ധേയായി.വഴിത്തല സെന്റ് ജോര്‍ജ് എച് എസിലെ ഗോപിക ഷാജന്‍ കാരറ്റും, ബീറ്റ് റുട്ട് ഇഡ്ഡലിയുമാണ് ഉണ്ടാക്കിയത്. യു.പി, ഹൈസ്‌കുള്‍ വിഭാഗങ്ങളില്‍ 22പേര്‍ അണ് മത്സരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക