|    Apr 30 Sun, 2017 12:40 pm
FLASH NEWS

കാക്കൊമ്പ് ബസ്സിനായി ഡിപ്പോയിലേക്ക് നാട്ടുകാരുടെ മാര്‍ച്ചും ധര്‍ണയും

Published : 26th October 2016 | Posted By: SMR

തൊടുപുഴ: മൂലമറ്റം-കാക്കൊമ്പ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തി ല്‍ മൂലമറ്റം ഡിപ്പോയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മുട്ടം, കുടയത്തൂര്‍ പഞ്ചായത്തുകളിലെ പിന്നോക്ക പ്രദേശങ്ങളായ കാക്കൊമ്പ്, പച്ചിലാംകുന്ന്, ഏഴാംമൈല്‍ തുടങ്ങിയ പ്രദേശങ്ങളിലെ നൂറ് കണക്കിന് ജനങ്ങളുടെ ആശ്രയമായിരുന്ന ബസ് സര്‍വീസ് മുന്നറിയിപ്പില്ലാതെ നിര്‍ത്തിയിരുന്നു. ഇത് പുനരാരംഭിക്കണമെന്ന് അവശ്യപ്പെട്ടായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തിയത്. മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ എല്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കുഴിയനാല്‍ സിഎസ്‌ഐ പള്ളി വികാരി റവ. ജോണ്‍സണ്‍ വടക്കേപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ പി പി സൂര്യകുമാര്‍, ജോസില്‍ സെബാസ്റ്റ്യന്‍, പി ബിജുകുമാര്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day