|    Jun 19 Tue, 2018 4:16 pm
FLASH NEWS

കാക്കുനി സംഘര്‍ഷം: ഇരു പാര്‍ട്ടികളുംവര്‍ഗീയത വളര്‍ത്തുന്നു: എസ്ഡിപിഐ

Published : 30th December 2017 | Posted By: kasim kzm

കുറ്റിയാടി: വേളം കാക്കുനിയിലും  പരിസരപ്രദേശങ്ങളിലും ദിവസങ്ങളായി കലാപകലുഷിതമാക്കുന്നത് മുസ്‌ലിം ലീഗും സിപിഎമ്മും തുടര്‍ന്ന് വരുന്ന വര്‍ഗീയ നിലപാടിന്റെ ഫലമാണെന്ന് എസ് ഡി പി ഐ കുറ്റിയാടി മണ്ഡലം  കമ്മിറ്റി അഭിപ്രായപ്പെട്ടു . പള്ളിക്കു നേരെ ആക്രമണം നടന്നതും യാത്രക്കാരെ പേര് ചോദിച്ച് ആക്രമിക്കുന്നതും സൂചിപ്പിക്കുന്നത് അതാണ് . സി പി എമ്മിന്റെ ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ചു സ്ഥാപിച്ച ഫ്‌ളെക്‌സ് മറുവിഭാഗം നശിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കാക്കുനിയില്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ പോലിസ് കൃത്യമായി നടപടി എടുക്കാതെ മാറി നിന്നത് ഇവര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണ്.രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ മൗനാനുവാദം നല്‍കിയുള്ള ഈ അഴിഞ്ഞാട്ടം നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്നവരോടുള്ള വെല്ലുവിളിയാണ് .ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനം രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ അവസാനിപ്പിക്കണം.വേളം പഞ്ചായത്തിനെയും പരിസരപ്രദേശങ്ങളെയും കലാപകലുഷിതമാക്കി പാര്‍ട്ടികള്‍ വളര്‍ത്താനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ രംഗത്ത് വരണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു . യോഗത്തില്‍ മണ്ഡലം സെക്രട്ടറി പി ടി കുട്ടിയാലി ,ആര്‍ എം റഹീം മാസ്റ്റര്‍ ,എന്‍ കെ റഷീദ് ഉമരി, എ ടി കെ അഷ്‌റഫ് , മുത്തു തങ്ങള്‍  സംിസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss