|    Jul 23 Mon, 2018 5:07 pm
FLASH NEWS

കാക്കിക്കു മുമ്പില്‍ അടിപതറാതെ ജനപ്രതിനിധികള്‍ വടംവലിച്ചു ജയിച്ചു

Published : 12th September 2017 | Posted By: fsq

 

ചാലക്കുടി: കാക്കിക്കു മുന്‍പില്‍ അടി പതറാതെ ജനപ്രതിനിധികള്‍ വടം വലിച്ചു ജയിച്ചു. ചാലക്കുടിയില്‍ ജനമൈത്രി പോലിസും വാട്‌സാപ്പ് കൂട്ടായ്മയും ഒരുക്കിയ വടംവലി മല്‍സരത്തിലാണ് നഗരസഭ വനിത കൗണ്‍സിലര്‍മാര്‍ വിജയിച്ചത്. ജനമൈത്രി പോലിസും മിണ്ടാനും പറയാനും വാട്‌സാപ്പ് കൂട്ടായ്മയും ഒരുക്കിയ മൈത്രി ഓണാഘോഷത്തിന്റെ ഭാഗമായുള്ള വനിതകളുടെ വടംവലി മല്‍സരത്തിലാണ് നഗരസഭ കൗണ്‍സിലര്‍, വനിത പോലിസുകാരുടെ ടീമിനെ പരാജയപ്പെടുത്തിയത്. കൗണ്‍സിലര്‍മാരുടെ ടീമിനെ ലൈജി തോമസും പോലിസ് ടീമിനെ ഷൈജ അശോകനും നയിച്ചു. പുരുഷന്മാരുടെ മല്‍സരത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെന്‍ട്രല്‍ റോട്ടറി ക്ലബ് ടീമിനെതിരെ വിജയം നേടി. മല്‍സരം രാജ്യാന്തര ഫുട്‌ബോള്‍ പരിശീലകന്‍ ടി കെ ചാത്തുണ്ണി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനവും സമാദരണ സദസും ബി ഡി ദേവസി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ഉഷ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. മജിസ്‌ട്രേറ്റ് എസ് സൂരജ് മുഖ്യാതിഥിയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss