|    Feb 18 Sun, 2018 2:57 am
FLASH NEWS

കാക്കിക്കുള്ളിലെ കരുണ; വീട്ടമ്മക്ക് മുനമ്പം പോലിസിന്റെ ചികില്‍സാ സഹായം

Published : 10th January 2017 | Posted By: fsq

 

വൈപ്പിന്‍: നിയമപാലനത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും വ്യാപൃതരായി മുനമ്പം പോലിസ് മാതൃകയാവുന്നു. ഹൃദയചികില്‍സയ്്ക്കായി കരുണയുള്ളവരുടെ സഹായംതേടുന്ന കോവിലകത്തും കടവ് ചീനിക്കപ്പറമ്പില്‍ ജാന്‍സി എന്ന വീട്ടമ്മക്ക് ധനസഹായം നല്‍കിയാണ് പോലിസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം ശ്രദ്ധേയമായത്. പോലിസിന്റെ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായ മേഴ്‌സി കോപ്പുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. എസ്‌ഐ ഉള്‍പ്പെടെയുള്ള പോലിസുകാര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്നും ചെറിയൊരു വിഹിതം എടുത്തുകൊണ്ടാണ് ധനസമാഹരണം നടത്തിയത്. സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എസ്‌ഐ ജി അരുണ്‍ തുക നേരിട്ട് ജാന്‍സിക്ക് കൈമാറി. ചടങ്ങില്‍ കടലോര ജാഗ്രതാ സമിതിയംഗങ്ങളായ ചെറായി ബീച്ചിലെ കടുവങ്കശ്ശേരി ബേബി, വലിയ വീട്ടില്‍ അനില്‍ കുമാര്‍ എന്നിവരെ പോലിസ് പൊന്നാട അണിയിച്ച് ആദരിക്കുക കൂടി ചെയ്തു. ബീച്ചില്‍ റസ്റ്റോറന്റ് നടത്തുന്ന ബേബിയുടെ സത്യസന്ധതക്കായിരുന്നു പോലിസിന്റെ ഈ അംഗീകാരം. ബീച്ചില്‍ നിന്നും കളഞ്ഞുകിട്ടുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ പണവും സ്വര്‍ണവുമെല്ലാം സുരക്ഷിതമായി പോലിസ് വഴി ഉടമക്ക് തിരികെ നല്‍കുന്ന ബേബിയുടെ സത്യസന്ധതക്കാണ് ആദരം ലഭിച്ചത്. ചെറായി  ബീച്ചില്‍ എത്തുന്ന സന്ദര്‍ശകര്‍ അപകടത്തില്‍പെട്ടാല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വിലപ്പെട്ട ജീവനുകള്‍ രക്ഷപ്പെടുത്തിയതിനാണ് അനില്‍കുമാറിനെ ആദരിച്ചത്. ചടങ്ങില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം പ്രഷീല ബാബുവും സന്നിഹിതരായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss