|    Oct 21 Sat, 2017 2:15 pm
FLASH NEWS

കാക്കയംചാല്‍-കൊല്ലാട റോഡ് തകര്‍ന്നു

Published : 3rd August 2016 | Posted By: SMR

ചെറുപുഴ: കാക്കയംചാല്‍-കൊല്ലാട റോഡ് തകര്‍ന്നതോടെ കാല്‍നടയാത്ര ചെയ്യാന്‍ പോലുമാവാത്ത വിധത്തിലായി. ഒരു സ്വകാര്യബസ് ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോവുന്ന റോഡ് തകര്‍ന്നു ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇത് ചെറുവാഹന യാത്രക്കാര്‍ക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
പാടിയോട്ടുചാല്‍-കൊല്ലാട റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തതോടെയാണ് ഇതുവഴിയുള്ള വാഹനയാത്ര വര്‍ധിച്ചത്. കമ്പല്ലൂര്‍, കടുമേനി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നു ചെറുപുഴയിലേക്കു ആളുകള്‍ എത്തുന്നതും ഇപ്പോള്‍ ഇതുവഴിയാണ്. ഇതിനുപുറമെ ചെറുപുഴ-പയ്യന്നൂര്‍ റോഡില്‍ ചെറുപുഴ മുതല്‍ പാടിയോട്ടുചാല്‍ വരെയുള്ള ഭാഗം തകര്‍ന്നു ഗതാഗതയോഗ്യമല്ലാതായതോടെ പയ്യന്നൂര്‍ ഭാഗത്തേക്കു പോകുന്ന ചെറുവാഹനങ്ങള്‍ കാക്കയംചാല്‍-കൊല്ലാട റോഡിലൂടെ പാടിയോട്ടുചാലില്‍ എത്തുകയാണു ചെയ്യുന്നത്. വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതും മഴവെള്ളം റോഡിലൂടെ ഒഴുകുന്നതുമാണു റോഡിന്റെ തകര്‍ച്ചയ്ക്കു കാരണം. തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക