|    Oct 20 Sat, 2018 4:17 am
FLASH NEWS

കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലക്ക് സമീപത്തെ വഴിയോര കടകള്‍ വീണ്ടും പൊളിച്ച് നീക്കി

Published : 28th September 2017 | Posted By: fsq

 

കാക്കനാട്: കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലക്ക് സമീപം അനധികൃതമായി നിര്‍മിച്ച തട്ടുകടകള്‍ കലക്ടറുടെ സ്‌ക്വാഡ് വീണ്ടും പൊളിച്ച് നീക്കി. മൂന്ന് മാസം മുമ്പ് പൊളിച്ച് നീക്കിയ തട്ടുകടകള്‍ അടുത്തയിടെയായി റോഡിന് കിഴക്ക് വശത്തേക്ക് മാറ്റി കെട്ടിയിരുന്നതാണ് ആരോഗ്യ വിഭാഗം അധികൃതര്‍ പൊളിച്ച് നീക്കിയത്. ഇന്നലെ വൈകീട്ട് അഞ്ചോടെ അധികൃതര്‍ എത്തുമ്പോള്‍ ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന പത്തോളം കടകളാണ് നിലവില്‍ പൊളിച്ച് നീക്കിയത്. ഓണക്കാല അവധിയുടെ മറവില്‍ കൂടുതല്‍ കടകള്‍ റോഡ് പുറമ്പോക്കില്‍ സ്ഥാപിച്ചതാണ് അധികൃതര്‍ ഇന്നലെ പൊളിച്ച് മാറ്റിയത്. സിവില്‍ സ്റ്റേഷന് സമീപവും  പൊളിച്ച് നീക്കിയ രാത്രികാല തട്ടുകള്‍ വീണ്ടും അതേസ്ഥാനത്ത് സ്ഥാനം  പിടിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ രണ്ട് മാസം മുമ്പ് പൊളിച്ച് നീക്കിയിരുന്നു. തൃക്കാക്കര നഗരപരിധിയിലെ അനധികൃത കടകള്‍ പൊളിച്ച് നീക്കാന്‍ കലക്ടറുടെ  നിര്‍ദേശപ്രകാരമാണ് നടപടി.  നാടും നഗവും പകര്‍ച്ചവ്യാധി ഭീഷണിയുടെ നിഴലിലായതോടെയാണ് കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ദുരന്തനിവാരണ നിയമ പ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് തട്ടുകടകളും അനധികൃത വഴിയോര കച്ചവട സ്ഥാപനങ്ങളും പരിശോധന നടത്തി പൊളിച്ച് നീക്കാന്‍ വീണ്ടും നിര്‍ദേശം നല്‍കിയത്.  ജില്ല ഹെല്‍ത്ത് ഓഫിസര്‍ പി എന്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ തൃക്കാക്കര എസ് ഐ ഷൈജു,  ഹെല്‍ത്ത് ഇന്‍സ്—പെക്ടര്‍മരായ എ എസ് നവാസ്, പി സാബു ഉള്‍പ്പെടുന്ന സംഘമാണ് അനധികൃത കടകള്‍ പൊളിച്ച് നീക്കിയത് വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക്     വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss