|    Jul 22 Sun, 2018 8:21 pm
FLASH NEWS

കാക്കനാട് ട്രാഫിക് പരിഷ്‌കാരം : പൊരിവെയിലത്ത് യാത്രക്കാരെ ഇറക്കിവിട്ട് സ്വകാര്യ ബസുകള്‍

Published : 23rd September 2017 | Posted By: fsq

 

കാക്കനാട്: പൊരിവെയിലത്ത് പൊതുജനത്തെ പൊതുവഴിയില്‍ തള്ളിവിട്ടത് പോലീസും വാഹന വകുപ്പ് അധികൃതരും നിസ്സംഗരായി നോക്കി നിന്നു. കഴിഞ്ഞ എട്ട് ദിവസമായി സ്വകാര്യ ബസ്സുകള്‍ കാക്കനാട് എത്തുന്ന ബസ്സ് യാത്രക്കാരോടുള്ള ക്രൂരവിനോദം. എറണാകുളം ഭാഗത്തു നിന്നും യാത്രക്കാരുമായി എത്തുന്ന സ്വകാര്യ ബസ്സുകള്‍ മുനിസിപ്പല്‍ ബസ്സ് സ്റ്റാന്റ് പരിസരത്ത് സര്‍വീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ ജംഗ്ഷനില്‍ ഈയിടെ ട്രാഫിക് അധികാരികള്‍ നടത്തിയ ഗതാഗത പരിഷ്‌കാരത്തെ തുടര്‍ന്നാണ് സ്വകാര്യ ബസ്സുകാര്‍ യാത്രക്കാരോട് ക്രൂരത കാട്ടുന്നത്. സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാരും, വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ എത്തുന്നവരുമാണ് ഇതു മുലം ദുരിതം അനുഭവിക്കുന്നത്. മുനിസിപ്പല്‍ ബസ്സ് സ്റ്റാന്റ് പരിസരത്ത് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് അവസാനിപ്പിക്കുമ്പോള്‍ അരക്കിലോ മീറ്ററില്‍ കൂടുതല്‍ വെയിലത്ത് നടന്ന വേണം യാത്രക്കാര്‍ യഥാസ്ഥാനത്ത് എത്താന്‍ ‘അധികാരികള്‍ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ പൊതുജനങ്ങളെ വെല്ലുവിളിക്കുകയാണിവിടെ. യാത്രക്കാരുമായി എത്തുന്ന ബസ്സുകള്‍ കാക്കനാട് സര്‍വീസ് അവസാനിപ്പിച്ച് മുനിസിപ്പല്‍ ബസ്സ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്തത്  പുറപ്പെടുമ്പോള്‍ കാക്കനാട് എത്തി യാത്രക്കാരെ കയറ്റി പോകണമെന്നാണ് മുന്‍ ജില്ലാ കലക്ടറും, ഇപ്പോഴത്തെ ജില്ലാ കലക്ടറും, ട്രാഫിക് പോലിസും നിര്‍ദേശിച്ചിട്ടള്ളത്. എന്നാല്‍ ജില്ലാ പഞ്ചായത്തിനും സിവില്‍ സ്‌റ്റേഷനും ഇടയിലുള്ള റോഡില്‍ ഒരേ സമയം മൂന്നു ബസ്സുകള്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റി പോകാമെന്നും നിര്‍ദേശമുണ്ടായിരുന്നു. ആ നിര്‍ദ്ദേശം ലംഘിച്ച് ഈ റോഡ് നിറയെ ബസ്സുകള്‍ പാര്‍ക്ക് ചെയ്ത് വഴിയാത്രകര്‍ക്ക് പോകാന്‍ കഴിയാത്ത് വിധം മാര്‍ഗ്ഗതടസ്സം ഉണ്ടാക്കുന്നതു സംബന്ധിച്ച് പരാതികള്‍ ഏറെ ഉണ്ടായിരുന്നു. ഇതിനിടയിലാണ് പുതിയ ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിനു സമീപമുള്ള റോഡില്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നത് ട്രാഫിക് പോലിസ് നിരോധിച്ചത്. അതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ്സുകള്‍ കാക്കനാട് എത്താതെ ഇടക്കു വച്ച് സര്‍വീസ് അവസാനിപ്പിക്കുന്നത്. സ്വകാര്യ ബസ്സുകളുടെ യാത്രക്കാരോടുള്ള സമീപനത്തിനെതിരെ കാക്കനാട് എത്തേണ്ട യാത്രക്കാരെ അര കിലോമീറ്ററോളം അകലെ ഇറക്കിവിട്ടതു സംബന്ധിച്ച് നിരവധി യാത്രക്കാര്‍ മോട്ടോര്‍ വാഹന വകുപ്പ്, പോലിസ് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.  എന്നാല്‍ സര്‍വീസ് പെര്‍മിറ്റ് പ്രകാരം ബസ്സുകള്‍ കാക്കനാട് എത്താതെ ഇടക്ക് വച്ച് സര്‍വീസ് അവസാനിപ്പിച്ച ബസ്സുകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും പോലിസും വാഹന വകുപ്പ് അധികൃതരും തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ കണ്‍മുന്നിലാണ് സര്‍വീസ് അവസാനിപ്പിച്ചത്. സര്‍വീസ് നിര്‍ത്തിയ ബസ്സുകള്‍ പലതും നടുറോഡില്‍ ഒരു വിഭാഗം സിഐടിയു തൊഴിലുകള്‍ തടഞ്ഞിട്ട് വാഹന ഗതാഗതം തടസ്സപ്പെടുത്തിയിട്ടും പോലിസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പോലിസിന്റെ നിര്‍ദേശം ഒരു പറ്റം തൊഴിലാളികള്‍ അംഗീകരിക്കാതെ ബലമായിട്ടാണ് ഗതാഗതം തടസ്സപ്പെടുന്ന വിധം ബസ്സുകള്‍ നടുറോഡില്‍ തടഞ്ഞിട്ടത്. അതുകൊണ്ടും അവസാനിപ്പിക്കാതെ ഒരു വിഭാഗം ബസ്സ് തൊഴിലാളികള്‍ പ്രഖ്യാപിച്ച സ്വകാര്യ ബസ്സ് മിന്നല്‍ പണിമുടക്ക് പൊതുജനത്തെ കൂടുതല്‍ ദുരിതത്തിലാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss