|    Oct 17 Wed, 2018 6:43 am
FLASH NEWS
Home   >  Editpage  >  Second edit  >  

കാംബ്രിജ് അനലിറ്റിക

Published : 9th September 2017 | Posted By: fsq

 

ഇതൊരു കമ്പനിയാണ്. വ്യക്തികളുടെ ഫേസ്ബുക്ക്-ട്വിറ്റര്‍ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് ആളുടെ രാഷ്ട്രീയവും ചിന്തകളും കണ്ടെത്തുകയാണ് പ്രധാന പരിപാടി. കാംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകരായ മൈക്കല്‍ കൊസിന്‍സ്‌കിയും സംഘവും 2013ല്‍ വികസിപ്പിച്ചെടുത്ത മനശ്ശാസ്ത്ര വിശകലന തന്ത്രമാണ് അതിനായി അവര്‍ ഉപയോഗിക്കുന്നത്. കൊസിന്‍സ്‌കിയുടെ വിശകലനപദ്ധതിയനുസരിച്ച് ഒരു വ്യക്തിയുടെ 10 ലൈക്കുകള്‍ കണ്ടാല്‍ അയാളുടെ സ്വഭാവം സംബന്ധിച്ച് സഹപ്രവര്‍ത്തകരേക്കാള്‍ മനസ്സിലാക്കാനാവും. എഴുപത് ലൈക്ക് കണ്ടാല്‍ സുഹൃത്തിനേക്കാള്‍ നന്നായി ആളെ അറിയം. മുന്നൂറ് ലൈക്ക് ആയാല്‍ ജീവിതപങ്കാളിയേക്കാള്‍ കൃത്യമായി ആളുടെ രീതികള്‍ മനസ്സിലാക്കാം. ഈ രീതി ഉപയോഗിച്ചു തിരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ വിവാദങ്ങളിലും ഇടപെടുകയാണ് കമ്പനി ചെയ്യുന്നത്. തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയപ്പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും വിജയിപ്പിച്ചെടുക്കാന്‍ അവര്‍ക്കു കഴിയും. വ്യാജ വാര്‍ത്തകളും നിരന്തരമായ മറ്റു സമ്മര്‍ദങ്ങളുമാണ് അതിനായി ഉപയോഗിക്കുന്നത്. കൃത്രിമബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സാങ്കേതികവിദ്യയാണ് ഇതിനു പിന്നില്‍. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബ്രെക്‌സിറ്റ് ഹിതപരിശോധനയിലും ജനങ്ങളുടെ മനസ്സു മാറ്റാന്‍ വിജയികളെ സഹായിച്ചത് ഈ കമ്പനിയാണത്രെ. ചുരുക്കത്തില്‍ വ്യക്തിയുടെ ചിന്തകളെ സ്വാധീനിക്കാനും അട്ടിമറിക്കാനും കഴിയുന്ന വിദ്യരംഗത്തുവരുകയാണ്. സ്വകാര്യത എന്നത് എത്രമേല്‍ പ്രധാനമാണ് എന്ന് ഈ കാര്യങ്ങളില്‍നിന്നു മനസ്സിലാക്കാനാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss