|    Oct 23 Mon, 2017 9:01 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാംപസ് ഫ്രണ്ട് സിബിഎസ്ഇ റീജ്യനല്‍ ഓഫിസ് ഉപരോധം ഇന്ന്

Published : 15th March 2016 | Posted By: SMR

തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ക്രമക്കേട് തടയാനെന്ന പേരില്‍ സിബിഎസ്ഇ ഏര്‍പ്പെടുത്തിയ വസ്ത്ര നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഇന്ന് സിബിഎസ്ഇ റീജ്യനല്‍ ഓഫിസ് ഉപരോധിക്കും. പരീക്ഷയില്‍ കോപ്പിയടിയും ക്രമക്കേടും തടയാന്‍ നൂതന മാര്‍ഗങ്ങള്‍ അവലംബിക്കാമെന്നിരിക്കെ വിദ്യാര്‍ഥികളുടെ വസ്ത്രത്തിന്റെ അളവ് കുറയ്ക്കാന്‍ നിര്‍ദേശിച്ചതിനെതിരേയാണ് ഉപരോധം. മാന്യമായ വസ്ത്രം ധരിക്കുന്നതിന് തടസ്സം നില്‍ക്കുന്ന നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാവിലെ 11 മണിക്ക് പട്ടത്തുള്ള സിബിഎസ്ഇ റീജ്യനല്‍ ഓഫിസ് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉപരോധിക്കും. സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് ഉപരോധസമരം ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, സമിതി അംഗങ്ങളായ ഹസ്‌ന ഫെബിന്‍, ഫര്‍ഹാന, കെ എ റഊഫ് ഷരീഫ്, സി പി അജ്മല്‍, പി എ മുഹമ്മദ് രിഫ സംബന്ധിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പരാതികള്‍ ഉള്‍കൊള്ളിച്ച് നിവേദനം സമര്‍പ്പിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക