|    Jan 17 Tue, 2017 4:49 pm
FLASH NEWS

കാംപസ് ഫ്രണ്ട് സമരത്തിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ യുഎപിഎ ഭീഷണി

Published : 15th March 2016 | Posted By: G.A.G

police-cfi

തിരുവനന്തപുരം : സിബിഎസ്ഇ റീജ്യണല്‍ ഓഫീസ് ഉപരോധിച്ചാല്‍ യുഎപിഎ പ്രയോഗിക്കുമെന്ന് തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭീഷണി.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വസ്ത്ര നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ സിബിഎസ്ഇ റീജ്യണല്‍ ഓഫീസ് ഉപരോധിച്ച കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭീഷണി. ഓഫീസ് ഉപരോധിച്ചാല്‍ യുഎപിഎ പ്രയോഗിക്കുമെന്നും ഇത് പാകിസ്താനും ബംഗ്ലാദേശും അല്ലെന്നും മുസ്ലിംകള്‍ ഇവിടത്തെ നിയമങ്ങള്‍ അനുസരിച്ചാല്‍ മതിയെന്നുമാണ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയത്. ഉപരോധം നടത്തിയാല്‍ പോപുലര്‍ ഫ്രണ്ട് ഏത് നിയമത്തിനെതിരെയാണൊ മാര്‍ച്ച് നടത്തിയത് ആ നിയമം നിങ്ങള്‍ക്കെതിരെ പ്രയോഗിക്കുമെന്നും ഭീഷണിയുണ്ടായി.
സി ബി എസ് ഇ പ്രവര്‍ത്തിക്കുന്ന സമയത്താണ് നിങ്ങള്‍ ഉപരോധം നടത്തുന്നത്. അത് ഒരുകാരണവശാലും അംഗീകരിക്കില്ല. എസ് എഫ് ഐ പോലും സമരങ്ങളൊന്നും ഇപ്പോള്‍ നടത്തുന്നില്ല. നിങ്ങള്‍ക്കെന്താ അതൊന്നും ബാധകമല്ലേ. എല്ലാവരെയും പിടിച്ച് അകത്തിടുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മുസ്ലിം പത്രം മാത്രം വായിച്ചാല്‍ വിവരം വെക്കില്ലെന്നും മാതൃഭൂമി ഉള്‍പ്പടെയുള്ള പത്രങ്ങള്‍ വയിച്ചാലെ വിവരമുണ്ടകൂവെന്നും ഉപദേശമുണ്ടായി.

അതേസമയം, ഒരു ഉമ്മാക്കിയെയും ഭയപ്പെടാതെ ഞങ്ങള്‍ സമരമുഖത്ത് ഉറച്ച് നില്‍ക്കുമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് പ്രതികരിച്ചു. പൂട്ടിയിട്ട ഗെയിറ്റിനു കാവല്‍നില്‍ക്കാനല്ല ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ പ്രതിഷേധം നടത്താനാണ്- റഊഫ് ഫേസ് ബുക്കില്‍ പ്രതികരിച്ചു

റൗഫിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന്:

സര്‍
കാംപസ് ഫ്രണ്ട് തുടങ്ങിയത് നട്ടെല്ലുള്ള ആണ്‍കുട്ടികളാണ്. യു എ പി എ എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ പേടിപ്പിക്കുന്നത് ആരെയാണ്. ഇത് ജനുസ്സ് വേറെയാണ്. യു എ പി എ അല്ല അതിന്റെ മുത്തച്ചന്‍ വന്നാലും മുമ്പോട്ട് വച്ച കാല്‍ പിറകോട്ട് വെക്കുന്ന ശീലം ഞങ്ങള്‍ക്കില്ല.

Raufമാന്യ ഉദ്യോഗസ്ഥന്റെ അനന്തര സ്വത്തില്‍ ഓഹരിയാവശ്യപ്പെട്ടല്ല ഞങ്ങള്‍ മാര്‍ച്ച് നടത്തുന്നത്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശം സംരക്ഷിച്ച് കിട്ടാനാണ്. അത് കിട്ടുംവരെ ഒരു ഉമ്മാക്കിയെയും ഭയപ്പെടാതെ ഞങ്ങള്‍ സമരമുഖത്ത് ഉറച്ച് നില്‍ക്കും.

എസ് എഫ് ഐ എന്നല്ല ഒരു സംഘടനയുടെയും പ്രവര്‍ത്തനം നോക്കിയല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നേരിന്റെ രാഷ്ട്രീയമെന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന കാംപസ് ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളും സമരങ്ങളും തീരുമാനിക്കുന്നത് ഞങ്ങളുടെ കമ്മിറ്റികളാണ്. വര്‍ഗീയവാദികളില്‍ നിന്നും കപട രാഷ്ട്രീയക്കാരില്‍ നിന്നും അഭിപ്രായം തേടേണ്ട ഗതികേട് ഞങ്ങള്‍ക്കില്ല. ഇത് കാംപസ് ഫ്രണ്ടാണ് എസ് എഫ് ഐ അല്ല എന്നു കൂടെ താങ്കള്‍ മനസ്സിലാക്കുക.

പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ പറ്റില്ലത്രെ. പൂട്ടിയിട്ട ഗെയിറ്റിനു കാവല്‍നില്‍ക്കാനല്ല ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ പ്രതിഷേധം നടത്താനാണ്.

വിവരമില്ലാത്തവരാണ് മുസ്ലിംകളും മുസ്ലിം പ്രസിദ്ധീകരണങ്ങളുമെങ്കില്‍ ആ വിവരക്കേട് അലങ്കാരമായി ഞങ്ങള്‍ സ്വീകരിക്കുന്നു.

എന്ത് ഉമ്മാക്കി കാണിച്ച് ഭീഷണി നടത്തിയാലും തീരുമാനിച്ച സമരം ഞങ്ങള്‍ നടത്തിയിരിക്കും. മാന്യ ഉദ്യോഗസ്ഥന് വേണമെങ്കില്‍ ഊപയോ രാജ്യദ്രോഹമോ പ്രയോഗിക്കാം.

ഈ ഉദ്യോഗസ്ഥന്റെ ഭാഷ സര്‍ക്കാരിന്റെതാണൊ എന്നറിയാന്‍ ഞങ്ങള്‍ക്ക് താല്പര്യമുണ്ട്. ആണെങ്കില്‍ നമുക്ക് ഗോധയില്‍ കാണാം. അല്ലെങ്കില്‍ ഇത്തരം വര്‍ഗീയ വിഷം ചീറ്റുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാവണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,787 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക