|    Nov 16 Fri, 2018 11:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാംപസ് ഫ്രണ്ട് സംസ്ഥാന സമ്മേളന വിളംബര ജാഥ നാളെ ആരംഭിക്കും

Published : 6th November 2018 | Posted By: kasim kzm

കാസര്‍കോട്: ജനാധിപത്യ കലാലയങ്ങള്‍ക്ക് യൗവനത്തിന്റെ കാവല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കാംപസ് ഫ്രണ്ടിന്റെ സംസ്ഥാന സമ്മേളന വിളംബര ജാഥ കാസര്‍കോട്ടു നിന്ന് നവംബര്‍ 7ന് ആരംഭിക്കും. രാവിലെ 9.30ന് ഉപ്പളയില്‍ കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ കെ എച്ച് അബ്ദുല്‍ ഹാദിക്കു പതാക കൈമാറി ജാഥ ഫ്‌ളാഗ്ഓഫ് ചെയ്യും. കേരളത്തിലെ കലാലയങ്ങളില്‍ ജനാധിപത്യം തക ര്‍ന്നുകൊണ്ടിരിക്കുകയാണ്.
എല്ലാ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും ഒരുപോലെ പ്രവര്‍ത്തിക്കാ ന്‍ അനുവദിക്കാതെ അക്രമം സൃഷ്ടിക്കുകയാണ് ഇടതുപക്ഷ സ്റ്റാലിനിസ്റ്റുകള്‍. റാഗിങും രാഷ്ട്രീയത്തിന്റെ പേരിലെ ഭീഷണിയും മൂലം വിദ്യാര്‍ഥികള്‍ കാംപസുകളിലേക്ക് ഭയത്തോടെ പോവേണ്ട സ്ഥിതിയാണ്. എതിര്‍ശബ്ദങ്ങളെ കൈയൂക്കുകൊണ്ട് ഇല്ലാതാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫാഷിസ്റ്റ് സര്‍ക്കാര്‍ ഭരണമേറ്റെടുത്ത ശേഷം വിദ്യാഭ്യാസ മേഖല കാവിവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്.
സര്‍വകലാശാലകളെ സംഘപരിവാര ശാലകളാക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ജനാധിപത്യ ആശയങ്ങളെ ഭരണം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനാലാണ് കാലികപ്രസക്തമായ ജനാധിപത്യ കലാലയങ്ങള്‍ക്ക് യൗവനത്തിന്റെ കാവല്‍ എന്ന പേരില്‍ ജാഥ നടത്താന്‍ തീരുമാനിച്ചത്. കേരളത്തിലെ വിവിധ കാംപസുകളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും.
ജാഥാ വൈസ് ക്യാപ്റ്റനും സംസ്ഥാന ജന. സെക്രട്ടറിയുമായ എ എസ് മുസമ്മില്‍, വൈസ് പ്രസിഡന്റുമാരായ അല്‍ ബിലാല്‍ സലീം, നസീഹ ബിന്‍ത് ഹുസൈന്‍, സെക്രട്ടറിമാരായ സി പി അജ്മല്‍, ഷബാന ഷാജി, ഖജാഞ്ചി ഷഫീഖ് കല്ലായി, കമ്മിറ്റിയംഗങ്ങളായ എസ് മുഹമ്മദ് റാഷിദ്, ഫായിസ് കണിച്ചേരി, പി വി ഷഫീഖ്, ആസിഫ് നാസര്‍, സാദിഖ് വയനാട്, ആരിഫ് മുഹമ്മദ്, ഹാദിയ റഷീദ്, ഹസ്‌ന ഫെബിന്‍, ഷഫിന്‍ എം ബി നേതൃത്വം നല്‍കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss