|    Jun 24 Sun, 2018 3:16 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കാംപസ് ഫ്രണ്ട് സംസ്ഥാനതല മെംബര്‍ഷിപ്പ് കാംപയിന് തുടക്കം

Published : 9th June 2018 | Posted By: kasim kzm

നെടുങ്കണ്ടം: കാംപസ് ഫ്രണ്ട് സംസ്ഥാന സ്‌കൂള്‍ തല മെംബര്‍ഷിപ്പ് കാംപയിനു തുടക്കമായി. ഇടുക്കി കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് കെഎച്ച് അബ്ദുല്‍ ഹാദി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ രക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ പ്രതിപക്ഷത്തിന്റെ റോള്‍ ഏറ്റെടുക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ആറു പതിറ്റാണ്ടു കൊണ്ട് രാജ്യം നേടിയെടുത്ത നേട്ടങ്ങള്‍ സംഘപരിവാരം അട്ടിമറിച്ചുകൊണ്ടിരിക്കുന്നുവെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ജനാധിപത്യ ഇന്ത്യ, പ്രതിപക്ഷ കലാലയം’ എന്ന മുദ്രാവാക്യവുമായി നടക്കുന്ന കാംപയിന്‍ ആഗസ്ത് 30 വരെ നീണ്ടുനില്‍ക്കും. സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് രിഫ, സംസ്ഥാന സമിതിയംഗം ആരിഫ് ബിന്‍ സലിം,  അമീന്‍ അസീസ്, അസ്‌ലം വി റസാഖ് എന്നിവര്‍ സന്നിഹിതരായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss