|    Dec 13 Thu, 2018 6:28 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കാംപസ് ഫ്രണ്ട് വിളംബര ജാഥയ്ക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഉജ്ജ്വല സ്വീകരണം

Published : 20th November 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: ഫെബ്രുവരി 1, 2, 3 തിയ്യതികളിലായി ആലപ്പുഴയില്‍ നടക്കുന്ന കാംപസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്മേളന വിളംബര ജാഥയ്ക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഉജ്ജ്വല സ്വീകരണം. മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. രാവിലെ പുത്തനത്താണി ബസ്സ്റ്റാന്റ് പരിസരത്ത് നിന്നു തുടങ്ങിയ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ഒന്നാം ദിവസത്തെ ജാഥയ്ക്ക് പുത്തനത്താണി സിപിഎ കോളജ്, ചെറിയമുണ്ടം സര്‍ക്കാര്‍ ഐടിഐ, കോട്ടക്കല്‍ ബസ്സ്റ്റാന്റ്, വേങ്ങര ബസ്സ്റ്റാന്റ്, തിരൂരങ്ങാടി പിഎസ്എംഒ കോളജ് എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ സമാപിച്ചു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ജാഥയ്ക്ക് സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ കെ എച്ച് അബ്ദുല്‍ ഹാദി, വൈസ് ക്യാപ്റ്റന്‍മാരായ എ എസ് മുസമ്മില്‍, നസീഹ ബിന്‍ത് ഹുസയ്ന്‍, ജാഥാ മാനേജര്‍ എസ് മുഹമ്മദ് റാഷിദ്, സംസ്ഥാന വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍, സെക്രട്ടറി സി പി അജ്മല്‍, ഖജാഞ്ചി ഷഫീഖ് കല്ലായി, ഫായിസ് കണിച്ചേരി, ആസിഫ് നാസര്‍, പി വി ഷഫീഖ്, ജില്ലാ പ്രസിഡന്റ് ടി മുഹമ്മദ് ഷഫീഖ് എന്നിവര്‍ പങ്കെടുത്തു. ജാഥയോടനുബന്ധിച്ച് അതിജീവന കലാ സംഘം അവതരിപ്പിക്കുന്ന ഇത് യൗവനത്തിന്റെ കാവല്‍ എന്ന നാടകവും അരങ്ങേറി. ജനാധിപത്യ കലാലയങ്ങള്‍ക്ക് യൗവനത്തിന്റെ കാവല്‍ എന്ന തലക്കെട്ടോടെയാണ് ജാഥ നടക്കുന്നത്. ജാഥയുടെ രണ്ടാം ദിവസമായ നാളെ ഉദ്ഘാടനം വളാഞ്ചേരി എംഇഎസ് കെവിഎം കോളജില്‍ നടക്കും. തുടര്‍ന്ന് വിവിധയിടങ്ങളില്‍ പര്യടനം നടത്തി എടപ്പാള്‍ ബസ് സ്റ്റോപ്പ് പരിസരത്ത് സമാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss