|    Dec 12 Wed, 2018 8:12 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കാംപസ് ഫ്രണ്ട് വിളംബര ജാഥയ്ക്ക് ഉജ്ജ്വല സമാപനം

Published : 5th December 2018 | Posted By: kasim kzm

തിരുവനന്തപുരം: ജനാധിപത്യ കലാലയങ്ങള്‍ക്ക് യൗവനത്തിന്റെ കാവല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കാംപസ് ഫ്രണ്ട് ഫെബ്രുവരി 1, 2, 3 തിയ്യതികളില്‍ ആലപ്പുഴയില്‍ നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ വിളംബരജാഥയ്ക്ക് ഊഷ്മളമായ സമാപനം. കഴിഞ്ഞ നവംബര്‍ 7ന് കാസര്‍കോട്ടുനിന്ന് ആരംഭിച്ച ജാഥയാണ് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് വിവിധ കാംപസുകളില്‍ സ്വീകരണം ഏറ്റുവാങ്ങി. ഇന്നലെ വൈകീട്ട് 4.30ന് പാളയത്തു നിന്ന് വിദ്യാര്‍ഥിറാലിയോടെയാണ് വിളംബരജാഥയുടെ സമാപനറാലി ആരംഭിച്ചത്.
ജനാധിപത്യത്തിന് നെടുംതൂണായി വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണമെന്ന ആഹ്വാനമാണ് ജാഥയില്‍ മുഴങ്ങിയത്. തുടര്‍ന്ന് നായനാര്‍ പാര്‍ക്കില്‍ നടന്ന പൊതുസമ്മേളനം കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി വി ഷുഹൈബ് ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യന്‍ കലാലയങ്ങളില്‍ ആര്‍എസ്എസും സംഘപരിവാരവും നടത്തുന്ന അതേ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അക്രമവുമാണ് കേരളത്തിലെ കാംപസുകളില്‍ ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനയായ എസ്എഫ്‌ഐ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാംപസ് ഫ്രണ്ടിന്റെ ഒരു വര്‍ഗീയതയെങ്കിലും കാണിച്ചുതരാന്‍ വെല്ലുവിളിക്കുകയാണെന്നും എസ്എഫ്‌ഐയുടെ ഒരുപാട് വര്‍ഗീയതയെ തെളിവടക്കം തുറന്നുകാട്ടാന്‍ കാംപസ് ഫ്രണ്ട് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ജാഥാ ക്യാപ്റ്റനും സംസ്ഥാന പ്രസിഡന്റുമായ കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, കാംപസ് ഫ്രണ്ട് ദേശീയസമിതി അംഗം ആതിയ ഫിര്‍ദൗസ്, കാംപസ് ഫ്രണ്ട് തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ അഷ്റഫ് സംസാരിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി എ എസ് മുസമ്മില്‍, വൈസ് പ്രസിഡന്റുമാരായ നസീഹ ബിന്‍ത് ഹുസയ്ന്‍, അല്‍ ബിലാല്‍ സലീം, സെക്രട്ടറിമാരായ സി പി അജ്മല്‍, ഷബാന ഷാജി, ഖജാഞ്ചി ഷഫീഖ് കല്ലായി, കമ്മിറ്റി അംഗങ്ങളായ എസ് മുഹമ്മദ് റാഷിദ്, ഫായിസ് കണിച്ചേരി, പി വി ഷഫീഖ്, ആരിഫ് പാലക്കാട്, ഹാദിയ റഷീദ്, ശബാന ഷാജി, എം ബി ഷെഫിന്‍, ആസിഫ് നാസര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജീര്‍ ആറ്റിങ്ങല്‍, സെക്രട്ടറി അംജദ് കണിയാപുരം, വിവിധ ജില്ലാ പ്രസിഡന്റ്-സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഇതു യൗവനത്തിന്റെ കാവല്‍ എന്ന നാടകം അരങ്ങേറി. കഴിഞ്ഞ ദിവസം വടകരയില്‍ അരങ്ങേറിയ കിതാബിലെ കൂറ എന്ന പ്രതിനാടകത്തിന്റെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും സമ്മേളനത്തില്‍ ആദരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss