|    Jul 20 Fri, 2018 12:57 am
FLASH NEWS

കാംപസ് ഫ്രണ്ട് വിദ്യാര്‍ഥി ജാഗ്രതാ സദസ്സ് നടത്തി

Published : 6th September 2017 | Posted By: fsq

 

നാറാത്ത്: ‘ഇറ്റ് ഈസ് ആര്‍എസ്എസ്, ഐആം ദി വിറ്റ്‌നസ്’ ആള്‍ക്കൂട്ട ആക്രമണത്തിനെതിരേ വിദ്യാര്‍ഥികള്‍ എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാനവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായി കാംപസ് ഫ്രണ്ട് മയ്യില്‍ ഏരിയാ കമ്മിറ്റി വിദ്യാര്‍ഥി ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ആര്‍എസ്എസ് ഇന്ത്യയില്‍ പശുവിന്റെയും മറ്റും പേരുപറഞ്ഞു മുസ്്‌ലിംകള്‍ക്കും ദലിതര്‍ക്കും നേരെ നടത്തുന്ന ആള്‍ക്കൂട്ട കൊലകളെയും ആക്രമണങ്ങളെയും കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം ഷിഹാദ് കാളത്തോട് ഉദ്ഘാടനം ചെയ്തു. ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകള്‍ക്ക് വിദ്യാര്‍ഥികള്‍ മുന്‍കൈയ്യെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഏരിയാ പ്രസിഡന്റ് ഷഹ്‌സാദ് കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മശ്ബൂബ് സംസാരിച്ചു. ഇബ്രാഹീം, ഷമീര്‍, മുഹമ്മദ് റാഫി, മുബാറക് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss