|    Sep 26 Tue, 2017 4:00 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കാംപസ് ഫ്രണ്ട് വിദ്യാര്‍ഥി താക്കീത് നവംബര്‍ 3ന്

Published : 1st November 2016 | Posted By: SMR

കോഴിക്കോട്: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ ഉടന്‍ കണ്ടെത്തണം എന്നാവശ്യപ്പെ് ഞങ്ങള്‍ക്ക് നജീബിനെ വേണം എന്ന മുദ്രാവാക്യത്തില്‍ വിദ്യാര്‍ഥി താക്കീത് സംഘടിപ്പിക്കുവാന്‍ കാംപസ് ഫ്രണ്ട് സംസ്ഥാന കിറ്റി തീരുമാനിച്ചു. യുപി സ്വദേശിയായ നജീബിനെ കാണാതായി് രണ്ടാഴ്ച പിന്നിിരിക്കുന്നു. എബിവിപിയുടെ പ്രവര്‍ത്തകര്‍ മര്‍ദിച്ചവശനാക്കിയതിന് ശേഷമാണ് നജീബിനെ കാണാതായത്.
സംഭവത്തിന് ഉത്തരവാദികളായ എബിവിപി നേതാക്കളെ ചോദ്യം ചെയ്യാനോ നടപടിയെടുക്കാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പകരം അജ്ഞാത മൃതദേഹങ്ങള്‍ കുടുംബത്തെ കാണിച്ചു സംസ്‌കാര ശൂന്യമായ തിരിച്ചറിയല്‍ പരേഡ് നടത്തുകയാണ് സര്‍ക്കാര്‍. രാജ്യതലസ്ഥാനത്തെ പ്രധാനപ്പെ ഒരു സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ഥിയെ കാണാതായി് ഇത്ര ദിവസമായിും പോലിസ് ഇരുില്‍ തപ്പുകയാണെന്നത് യാദൃച്ഛികമാവാനിടയില്ല.
രാജ്യത്തെ കാംപസുകളില്‍ സംഘപരിവാരം നടപ്പിലാക്കുന്ന വര്‍ഗീയ കടന്നുകയറ്റത്തിനു ഭരണസംവിധാനം എല്ലാ ഒത്താശയും ചെയ്തുകൊണ്ടിരിക്കുകയാണ്. രാജ്യമൊന്നാകെ നജീബിനെ ചോദിക്കുമ്പോള്‍ പൊന്‍ കളിക്കുകയാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്്. മന്ത്രി തന്നെ നിസ്സഹായത പ്രകടിപ്പിക്കുമ്പോള്‍ സ്വയരക്ഷയ്ക്കായി ജനങ്ങള്‍ തന്നെ ഒരുമിക്കേണ്ടിയിരിക്കുന്നു. വര്‍ഗീയ ശക്തിയായ ആര്‍എസ്എസിന്റെ ആക്രമണത്തിന് ശേഷം കാണാതായ നജീബിനെ തിരികെ വേണം എന്നാവശ്യപ്പെ് ജനകീയ താക്കീത് സംഘടിപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്.
നജീബിന്റെ തിരോധാനത്തിന് 20 ദിവസം തികയുന്ന നവംബര്‍ മൂന്നിന് കാംപസുകളിലും ഏരിയാ കേന്ദ്രങ്ങളിലും ജനകീയ താക്കീത് സംഘടിപ്പിക്കും. യോഗത്തില്‍ പ്രസിഡന്റ് സി എ റൗഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രറി ടി അബ്ദുല്‍ നാസര്‍, അംഗങ്ങളായ ഹസ്‌ന ഫെബിന്‍, ഹാദിയ റഷീദ്, മുഹദ് റിഫ, ഇയാസ് മുഹദ്, ഇര്‍ഷാദ് മൊറയൂര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക