|    Nov 21 Tue, 2017 9:21 pm
FLASH NEWS

കാംപസ് ഫ്രണ്ട് വിജയത്തിന് ഇരട്ടത്തിളക്കം

Published : 21st October 2016 | Posted By: SMR

മലപ്പുറം: മുന്നണികളോട് പൊരുതി കാംപസ് ഫ്രണ്ട് സാരഥികള്‍ നേടിയ വിജയത്തിന് ഇരട്ടത്തിളക്കം. പുത്തനത്താണി സിപിഎ കോളജില്‍ വൈസ് ചെയര്‍മാന്‍, ജോയിന്റ് സെക്രട്ടറി ഉള്‍പ്പടെ ആറു സീറ്റുകളിലും വളാഞ്ചേരി മജ്‌ലിസ് കോളജ്, ഫാറൂഖ് കോളജ് കോട്ടക്കല്‍ എന്നിവിടങ്ങളില്‍ അസോസിയേഷന്‍ സീറ്റുകളിലും തിരൂര്‍ക്കാട് നസ്ര കോളജ്, വാഴയൂര്‍ സാഫി കോളജ്, പാലേമാട് വിവേകാനന്ദ കോളജ്, ഫാത്തിമ കോളജ് മുത്തേടം, പാണക്കാട് കോളജ് എന്നിവിടങ്ങളിലും കാംപസ് ഫ്രണ്ട് ഇത്തവണ അക്കൗണ്ട് തുറന്നു. പിഎസ്എംഒ കോളജ് തിരൂരങ്ങാടി, അന്‍സാര്‍ അറബിക് കോളജ്, ചുങ്കത്തറ മാര്‍ത്തോമ കോളജ്, മമ്പാട് എംഇഎസ് കോളജ്, മദീനത്തുല്‍ ഉലൂം അറബിക്ക് കോളജ് തുടങ്ങിയ കാംപസുകളില്‍ കാംപസ് ഫ്രണ്ട് സാരഥികള്‍ കുറഞ്ഞ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. നിലപാടുള്ള വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ക്ക് പിന്തുണ നല്‍കി കാംപസ് ഫ്രണ്ട് സാരഥികളെ വിജയിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി നന്ദി അര്‍പ്പിച്ചു. അതേസമയം, ഇല്ലാത്ത ക്രമസമാധാന പ്രശ്‌നം ചൂണ്ടാക്കാണിച്ച് തിരഞ്ഞെടുപ്പ് നിര്‍ത്തിവച്ച ജില്ലയിലെ വിവിധ കോളജ് മാനേജ്‌മെന്റുകളുടെ നടപടിയില്‍ സംയുക്ത ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക