|    Jul 29 Sat, 2017 12:43 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കാംപസ് ഫ്രണ്ട് മെംബര്‍ഷിപ്പ് കാംപയിന്‍ ഇന്ന് ആരംഭിക്കും

Published : 8th June 2016 | Posted By: SMR

കോഴിക്കോട്: നീതിയാണ് നിലപാട് എന്ന മുദ്രാവാക്യത്തില്‍ ഈ അക്കാദമികവര്‍ഷത്തെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന മെംബര്‍ഷിപ്പ് കാംപയിന്‍ ഇന്ന് ആരംഭിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ അറിയിച്ചു. കണ്ണൂര്‍ ചാവശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആദ്യ മെംബര്‍ഷിപ്പ് വിതരണം ചെയ്ത് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് കാംപയിന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

വിദ്യാഭ്യാസമേഖലയില്‍ കാവിവല്‍ക്കരണവും കോര്‍പറേറ്റ്‌വ ല്‍ക്കരണവും ശക്തമായിക്കൊണ്ടിരിക്കെ നീതിയുടെ പക്ഷത്തു നിന്നുകൊണ്ട് ശബ്ദമുയര്‍ത്തുക എന്നത് വിദ്യാര്‍ഥികളുടെ ബാധ്യതയാണ്. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ഥിപ്രസ്ഥാനവും നീതിനിഷേധിക്കപ്പെടുന്ന ദലിത്-ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനോ ശബ്ദിക്കാനോ സന്നദ്ധമാവുന്നില്ല. മതസ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചരിത്രം വികലമാക്കപ്പെടുകയും അപരനെ അന്യവല്‍ക്കരിക്കുന്ന പ്രത്യയശാസ്ത്രം പാഠ്യപദ്ധതിയാവുകയും ചെയ്യുന്ന വര്‍ത്തമാനകാലസാഹചര്യത്തില്‍ കാംപസ് ഫ്രണ്ട് കര്‍മനിരതമാണെന്നും ടി അബ്ദുല്‍ നാസര്‍ പ്രസ്താവിച്ചു.

 

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക