|    Sep 22 Fri, 2017 10:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാംപസ് ഫ്രണ്ട് മാര്‍ച്ചിന് നേരെ എസ്എഫ്‌ഐ ആക്രമണം

Published : 19th August 2016 | Posted By: SMR

തിരുവനന്തപുരം: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ എസ്എഫ്‌ഐ നടത്തിയ കല്ലേറില്‍ മൂന്നു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. അമീര്‍, അംജദ്, അസ്ഹര്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.
കണ്ണൂരില്‍ ആസാദി എക്‌സ്പ്രസ് കലാജാഥയ്ക്കിടെ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് കാംപസ് ഫ്രണ്ട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. പാളയത്തുനിന്നാരംഭിച്ച മാര്‍ച്ച് യൂനിവേഴ്‌സിറ്റി കോളജിന് മുന്നിലെത്തിയപ്പോള്‍ ഒരുസംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാംപസിനുള്ളില്‍നിന്ന് പ്രകടനക്കാര്‍ക്കുനേരെ കല്ലേറ് നടത്തുകയായിരുന്നു. കല്ലേറ് രൂക്ഷമായിട്ടും അക്രമികളെ പിന്തിരിപ്പിക്കാതെ പോലിസ് നോക്കുകുത്തിയായി. സെക്രട്ടേറിയറ്റിന് മുന്നില്‍ പോലിസ് തടഞ്ഞ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു.
കാംപസ് ഫ്രണ്ടിന്റെ സംസ്ഥാനനേതാക്കളെ അറസ്റ്റ് ചെയ്തതുകൊണ്ടോ ഒരു ആസാദി എക്‌സ്പ്രസ് കലാജാഥ നിരോധിച്ചതുകൊണ്ടോ കേരളത്തിലെ കാംപസുകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളെ തടഞ്ഞുനിര്‍ത്താനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാംപസ് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആസിഫ്, സെക്രട്ടറി മുസമ്മില്‍, റാഫി, അംജദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പ്രവര്‍ത്തകരെ സംസ്ഥാന സെക്രട്ടറി സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക