|    Jul 20 Fri, 2018 6:08 pm
FLASH NEWS

കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ സിപിഎം വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചു

Published : 21st September 2017 | Posted By: fsq

 

ചവറ: ആഹ്ലാദ പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ വാര്‍ഡ് മെംബറുടെ നേതൃത്വത്തിലുള്ള സിപിഎം -എസ്എഫ്‌ഐ സംഘം മര്‍ദിച്ചു. പന്‍മന മനയില്‍ സ്‌കൂള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം കഴിഞ്ഞയുടനെയാണ് സംഭവം. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹഌദ പ്രകടനം കഴിഞ്ഞ് മടങ്ങിയ  കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായ ജില്ലാ സെക്രട്ടറി ഷിബിന്‍ ഷാ, ഏരിയാ പ്രസിഡന്റ് സജാദ്, ഏരിയാ സെക്രട്ടറി അജ്മല്‍, ഷഹന്‍ ഷാ, ഷാന്‍, അഫ്‌സല്‍, അമാനുള്ള എന്നിവരെയാണ് നൂറോളം വരുന്ന സിപിഎം, എസ്എഫ്‌ഐപ്രവര്‍ത്തകര്‍ പിന്നാലെയെത്തി ആക്രമിച്ചത്. സിപിഎം പ്രവര്‍ത്തകനും വാര്‍ഡുമെംബറുമായ വരവിള നിസാര്‍,  ഡിവൈഎഫ്‌ഐ ഏരിയ പ്രസിഡന്റ് ജിതിന്‍ പത്രോസ്, സെക്രട്ടറി അശ്വിന്‍, ജില്ലാ ജോയിന്‍ സെക്രട്ടറി ലോയിഡ്, സിദ്ധിഖ് എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റവര്‍ ചവറ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരിക്കേറ്റവര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. അക്രമത്തിന് നേതൃത്വം കൊടുത്തവര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പറയപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss