|    Jun 25 Mon, 2018 10:05 am
FLASH NEWS

കാംപസ് ഫ്രണ്ട് പ്രവര്‍ത്തകനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

Published : 19th January 2017 | Posted By: fsq

 

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് കാംപസ് ഫ്രണ്ട് കോളജിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. ഇന്നലെ യൂനിവേഴ്‌സിറ്റി കോളജില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകനായ അഫ്‌സല്‍ ഹുസൈനെയാണ് ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.  മൂന്നാംവര്‍ഷ ബിഎ സംസ്‌കൃതം വിദ്യാര്‍ഥിയായ അഫ്‌സല്‍ ഹുസൈന്‍  പരീക്ഷയെഴുതാനായി കോളജിലേക്ക് വരുമ്പോഴായിരുന്നു ജഗദീശ്, രാകേഷ് എന്നീ എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തിലുള്ള  എസ്ഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ പോലും അനുവദിക്കാതെ മര്‍ദ്ദിച്ച് കീഴ്‌പെടുത്താന്‍ ശ്രമിക്കുന്ന എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരെ മുഴുവന്‍ വിദ്യാര്‍ഥികളും പ്രതിഷേധിക്കണമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആസിഫ് നാസര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss