|    May 29 Mon, 2017 7:44 am
FLASH NEWS

കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ കൗണ്‍സില്‍ ഇന്നാരംഭിക്കും

Published : 29th February 2016 | Posted By: SMR

ന്യൂഡല്‍ഹി: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ കൗണ്‍സില്‍ ഇന്നാരംഭിക്കും. ‘വിയോജിപ്പാണ് ജനാധിപത്യം’ എന്ന പേരില്‍ നടക്കുന്ന രണ്ട് ദിവസത്തെ കൗണ്‍സിലില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുക്കും. നാളെ സമാപനത്തോടനുബന്ധിച്ച് ജന്തര്‍ മന്ദറിലേക്ക് വിദ്യാര്‍ഥി പ്രതിരോധ മാര്‍ച്ച്’ നടത്തും. സംഘടനയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന വാര്‍ഷിക പരിപാടി പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സംഗമത്തിന്റെ ഭാഗമായി നിരവധി സാമൂഹിക പ്രവര്‍ത്തകരും ചിന്തകരും വിദ്യാര്‍ഥി നേതാക്കളെ അഭിസംഭോധന ചെയ്യുമെന്ന് കാംപസ് ഫ്രണ്ട് പ്രസ്താവനയില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day