|    Feb 24 Fri, 2017 3:01 am

കാംപസ് ഫ്രണ്ട് ജില്ലാ സമ്മേളനം നാളെ

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: അനീതി നിയമമാവുമ്പോള്‍ നീതിയുടെ പക്ഷം ചേരുക എന്ന മുദ്രാവാക്യമുയര്‍ത്തി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സമ്മേളനവും പ്രതിനിധി സമ്മേളനവും നാളെയും മറ്റന്നാളുമായി നെടുമങ്ങാട് ആസാദി നഗറില്‍ നടക്കും. നാളെ വൈകീട്ട് മൂന്നിന് നെടുമങ്ങാട് വാളിക്കോട് നിന്നു വിദ്യാര്‍ഥി റാലി ആരംഭിച്ച്  നാലിനു നെടുമങ്ങാട് മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനം കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഇ സുല്‍ഫി, തൊളിക്കോട് ആനപ്പെട്ടി വാര്‍ഡ് മെംബര്‍ അശ്കര്‍, എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് മാജിദ നിസാം, ജില്ലാ പ്രസിഡന്റ് ആസിഫ് നാസര്‍ പങ്കെടുക്കുമെന്നു ജില്ലാ സെക്രട്ടറി മുസമ്മില്‍ ആറ്റിങ്ങല്‍ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക