|    Jun 25 Mon, 2018 1:51 pm

കാംപസ് ഫ്രണ്ട് ജില്ലാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം

Published : 19th November 2016 | Posted By: SMR

നെടുമങ്ങാട്: വിപ്ലവമണ്ണില്‍ പോരാട്ട സ്മരണകളുണര്‍ത്തി കാംപസ് ഫ്രണ്ട് ജില്ലാ സമ്മേളനത്തിന് ആവേശ്വോജ്വല തുടക്കം. ഇതിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് ഉദ്ഘാടനം ചെയ്തു. ഫാഷിസ്റ്റ് ശക്തികളെ എതിര്‍ക്കുന്നവരെ ഭരണകൂടം രാജ്യദ്രോഹികളായി ചിത്രീകരിച്ച് ചാപ്പകുത്തുകയാണെന്നു സി എ റഊഫ് പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി നടന്ന റാലിയില്‍ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വൈകീട്ട് നാലോടെ വാളിക്കോട് നിന്നാരംഭിച്ച റാലി നഗരം ചുറ്റി മാര്‍ക്കറ്റ് ജങ്ഷനിലെ സമ്മേളന നഗരിയില്‍ സമാപിച്ചു. ഇന്നു രാവിലെ 10നു പ്രതിനിധി സമ്മേളനം നടക്കും. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ആസിഫ് നാസര്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഇ സുല്‍ഫി, മാജിത നിസാം, അശ്കര്‍ തൊളിക്കോട്, റാഫി, മുസമ്മില്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss