|    Jul 21 Fri, 2017 4:27 pm
FLASH NEWS

കാംപസ് ഫ്രണ്ട് ജില്ലാ കോളജ് തല മെംബര്‍ഷിപ്പ് ഉദ്ഘാടനം നടത്തി

Published : 15th July 2017 | Posted By: fsq

 

എരുമേലി: കാംപസ് ഫ്രണ്ട് ജില്ലാ കോളജ് തല മെംബര്‍ഷിപ്പ് കാംപയിന്‍ ഉദ്ഘാടനം എരുമേലി എംഇഎസ് കോളജില്‍ നടന്നു. യൂനിറ്റ് പ്രസിഡന്റ് ബിലാലിന് മെംബര്‍ഷിപ്പ് നല്‍കി ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം വ്യവസായവല്‍ക്കരിക്കപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ അവകാശ സംരക്ഷണത്തിന് വേണ്ടി എന്നും വിദ്യാര്‍ഥികള്‍ക്കൊപ്പം കാംപസ് ഫ്രണ്ട് ഉണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ സെക്രട്ടറി അന്‍സല്‍ അസീസ്, യൂനിറ്റ് ഭാരവാഹികളായ സുഹൈല്‍ സുബൈര്‍, ഷാബിര്‍ സംസാരിച്ചു. ജില്ലാ നേതാക്കന്മാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക