|    Aug 22 Tue, 2017 10:40 am
FLASH NEWS

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കലക്ടര്‍ക്ക് അവകാശ പത്രിക സമര്‍പ്പിച്ചു

Published : 14th July 2016 | Posted By: SMR

കണ്ണൂര്‍: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള അവകാശ പത്രിക ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു.
വിദ്യാഭ്യാസ മേഖലയിലെ അപാകതകളെ സംബന്ധിച്ചും വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചുമുള്ള പത്രിക ജില്ലാ കലക്ടര്‍ പി ബാലകിരണിന് കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി എം മുഹമ്മദ് റിഫയാണു കൈമാറിയത്.
വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം സംരക്ഷിക്കുക, ബസ് ജീവനക്കാരുടെ വിദ്യാര്‍ഥികളോടുള്ള വിവേചനപരമായ പെരുമാറ്റം ഉന്‍മൂലനം ചെയ്യാന്‍ നടപടിയെടുക്കുക, സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പനയും ഉപയോഗവും തടയുക, വിദ്യാഭ്യാസരംഗത്തെ പ്രാദേശിക അസന്തുലിതത്വം പരിഹരിക്കുക, പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുക, ആവശ്യത്തിന് മൂത്രപ്പുരകള്‍ നിര്‍മിക്കുക, അധ്യാപകരെ വിലയിരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുക, കുട്ടികളുടെ പുസ്തകഭാരം ലഘൂകരിക്കും വിധം ടൈംടേബിള്‍ ക്രമീകരിക്കുക, സ്‌കൂളുകളില്‍ ധാര്‍മിക-കരിയര്‍ വിദ്യാഭ്യാസം നല്‍കുക, ശിരോവസ്ത്രം ധരിക്കാനുള്ള വിദ്യാര്‍ഥികളുടെ അവകാശത്തെ ഹനിക്കുന്ന സ്‌കൂളുകള്‍ക്കെതിരേ നടപടിയെടുക്കുക എന്നിവയാണ് പത്രികയിലെ പ്രസക്ത ആവശ്യങ്ങള്‍. പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹരിക്കാമെന്ന് കലക്ടകര്‍ ഉറപ്പുനല്‍കി.
കാംപസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ജന്‍ഫര്‍ ചാലാട്, ജോയിന്റ് സെക്രട്ടറി ഷമല്‍ ഉസ്മാന്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക