|    Jun 23 Sat, 2018 6:12 am
FLASH NEWS

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വെസ്റ്റ് ജില്ലാ സമ്മേളനത്തിന് തുടക്കം

Published : 8th January 2017 | Posted By: fsq

തിരൂര്‍: രണ്ടു ദിവസങ്ങളിലായി നടക്കുന്ന അനീതി നിയമമാവുമ്പോള്‍ നീതിയുടെ പക്ഷം ചേരുക മുദ്രാവാക്യമുയര്‍ത്തി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനത്തിന്  പ്രകടനത്തോടെ തുടക്കമായി. തിരൂര്‍ റിങ് റോഡില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. തുടര്‍ന്ന് പൂങ്ങോട്ടുകുളം കെ ടി ഷൗക്കത്തലി നഗറില്‍ നടന്ന പൊതുസമ്മേളനം കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി പി വി ശുഹൈബ് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ വിദ്യാഭ്യാസ സാമ്പത്തിക മേഖലകളില്‍ വര്‍ധിച്ചുവരുന്ന ഫാഷിസത്തെ നേരിടാന്‍ എല്ലാവരും ജാഗ്രതയായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മോദി ഭരണത്തെ കാംപസുകളില്‍ ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പ്രതികാര നടപടികള്‍ നേരിടുകയാണ്. നജീബിന്റെ തിരോധാനവും കൂട്ട സസ്‌പെന്‍ഷനും ഇതിന്റെ ഭാഗമാണ്. ഇന്ത്യയെ ഏകാധിപത്യത്തിലേയ്ക്കും സ്വേച്ഛാധിപത്യത്തിലേയ്ക്കും നയിക്കാനാണ് ഇവരുടെ ശ്രമം. ഇന്ത്യയിലെ വിദ്യാര്‍ഥി സമൂഹത്തില്‍ നിന്നുതന്നെയാണ് ഫാഷിസത്തിനെതിരേയുള്ള യഥാര്‍ഥ ചെറുത്തു നില്‍പ്പുകള്‍ ഉയര്‍ന്നുവരാന്‍ പോവുന്നത്. സര്‍വകലാശാലകളെയാണ് മോദി സര്‍ക്കാരും കൂട്ടരും പേടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി കെ സലീം അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവും എന്‍ഡബ്ല്യു എഫ് ദേശീയ പ്രസിഡന്റുമായ എസ് സൈനബ ടീച്ചര്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍ വേങ്ങര,കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് കെ ഫായിസ സംസാരിച്ചു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് പത്തനംതിട്ട പ്രഭാഷണം നടത്തി. സമീര്‍ ബിന്‍സിയും സംഘവും അവതരിപ്പിച്ച ഗസല്‍ വിരുന്നോടെ പൊതുസമ്മേളനം സമാപിച്ചു. സമ്മേളനത്തിന്റെ രണ്ടാംദിനമായ ഇന്നു രാവിലെ 10ന് സംഗമം റസിഡന്‍സിയില്‍ പ്രതിനിധി സമ്മേളനവും തുടര്‍ന്ന് പുതിയ ജില്ലാ ഭാരവാഹി പ്രഖ്യാപനവും നടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss