|    Feb 26 Mon, 2018 8:45 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കാംപസ് ഫ്രണ്ട് എംജി സര്‍വകലാശാല മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Published : 24th January 2017 | Posted By: fsq

 

കോട്ടയം: കോളജ് കാംപസുകളിലെ എസ്എഫ്‌ഐ ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് കോട്ടയം ജില്ലാകമ്മിറ്റി നടത്തിയ എംജി സര്‍വകലാശാല മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. യൂനിവേഴ്‌സിറ്റിക്ക് സമീപം പോലിസ് മാര്‍ച്ച്് തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.  കാംപസ് ഫ്രണ്ട് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. തുടര്‍ന്നുനടന്ന ധര്‍ണ കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു. കാംപസുകളെ ആക്രമിച്ചു കീഴ്‌പ്പെടുത്താനുള്ള എസ്എഫ്‌ഐ ശ്രമം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി നില്‍ക്കുന്നവരെ ആക്രമിച്ചതിന്റെ അടുത്ത ഉദാഹരണങ്ങളാണ് നാട്ടകത്തും എംജിയിലും കാലടി സര്‍വകലാശാലയിലും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലും കണ്ടത്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ ഇടിമുറികളെക്കാള്‍ ഭയാനകമാണ് എസ്എഫ്‌ഐയുടേത്. അത് അവസാനിപ്പിക്കുന്ന കാലം വിദൂരമല്ല. സമരങ്ങള്‍ സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ഹാദി അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി അന്‍വര്‍ തലനാട്, ജില്ലാ വൈസ് പ്രസിഡന്റ് സി പി അജ്മല്‍, ജോ. സെക്രട്ടറി അജ്മല്‍ അന്‍സാരി, കമ്മിറ്റി അംഗങ്ങളായ അല്‍ ബിലാല്‍ സലിം, നിസാം പായിപ്പാട്, അമീര്‍ സൈനുദ്ദീന്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss