|    Dec 18 Mon, 2017 12:39 pm

കാംപസ് ഫ്രണ്ട് ഉപരോധം; താടി വിവാദത്തില്‍ നടപടിയെടുക്കുമെന്ന് രജിസ്ട്രാര്‍

Published : 30th August 2016 | Posted By: SMR

  CFI 2തേഞ്ഞിപ്പലം: താടിവച്ച് ക്ലാസിലെത്തിയതിന് കായികപഠന വകുപ്പില്‍ നിന്ന് പുറത്താക്കിയ മുഹമ്മദ് ഹിലാല്‍ എന്ന വിദ്യാര്‍ഥിയെ ക്ലാസില്‍ കയറ്റണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന ഭരണകാര്യാലയം ഉപരോധിച്ചു. ഇന്നലെ യോഗം നടക്കവെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഭരണകാര്യാലയത്തിലേക്ക് പ്രതിഷേധമായെത്തിയ പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ക്കുകയായിരുന്നു.
പുറത്താക്കിയ ഹിലാലിനെ തിരിച്ചെടുക്കണമെന്നും അന്യായമായി വിദ്യാര്‍ഥിയെ പുറത്താക്കിയ അധ്യാപകനെതിരേ നടപടി സ്വീകരിക്കണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു. വിസിയെ കാണാതെ ഉപരോധം പിന്‍വലിക്കില്ലെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന രജിസ്ട്രാര്‍ വിസിയുടെ പ്രതിനിധിയായി കാംപസ് ഫ്രണ്ട് ഭാരവാഹികളുമായി ചര്‍ച്ച നടത്തി. വിദ്യാര്‍ഥി പ്രശ്‌നപരിഹാരസമിതി ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുകയും അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥിയില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിനകം പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് ചര്‍ച്ചയില്‍ രജിസ്ട്രാര്‍ ഡോ. ടി കെ അബ്ദുല്‍ മജീദ് ഉറപ്പു നല്‍കി.CFI 3
തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട ഉപരോധം താല്‍ക്കാലികമായി അവസാനിപ്പിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് ഉപരോധം ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിദ്യാര്‍ഥിയെ ക്ലാസില്‍ കയറ്റാതെ അധ്യാപകര്‍ വര്‍ഗീയത വച്ചുപുലര്‍ത്തുകയാണെങ്കില്‍ ഇത്തരം അധ്യാപകരെ കാംപസില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും മുഹമ്മദ് റാഷിദ് മുന്നറിയിപ്പ് നല്‍കി.

CFI 1
തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ അധ്യാപകനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു. സംസ്ഥാന സമിതിയംഗം മുഹമ്മദ് ഇയാസ്, ജില്ലാ സെക്രട്ടറി ഷെഫീഖ് സംസാരിച്ചു. സമരത്തിന് യൂനിറ്റ് ഭാരവാഹികളായ നൗഫല്‍, ഷബാന, മുബാറക്ക് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss