|    Mar 24 Fri, 2017 7:46 am
FLASH NEWS

കാംപസ് ഫ്രണ്ട് ആസാദി സമ്മേളനം ഇന്ന്

Published : 9th September 2016 | Posted By: G.A.G

CAMPUS FRONTതിരുവനന്തപുരം: ആസാദിയെ ആര്‍ക്കാണു പേടി എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ആസാദി സമ്മേളനം ഇന്നു വൈകീട്ട് 4.30ന് ഗാന്ധി പാര്‍ക്കില്‍ നടക്കുമെന്നു സംഘാടകസമിതി അറിയിച്ചു.
ഫാഷിസത്തിന്റെ വിലങ്ങുകള്‍ക്കെതിരേ സ്വാതന്ത്ര്യത്തിന്റെ ചൂളംവിളി എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി നടത്താന്‍ തീരുമാനിച്ച കലാജാഥയ്ക്ക് അനുമതി നിഷേധിക്കുകയും ജാഥ നടത്തിയ സംസ്ഥാന നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണു സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ ആസാദി സംഗമവും തിരുവനന്തപുരത്ത് ആസാദി സമ്മേളനവും നടത്താന്‍ തീരുമാനിച്ചതെന്ന് പ്രോഗ്രാം സംഘാടകസമിതി അറിയിച്ചു.
രാജ്യത്ത് വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും സാമൂഹികാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആര്‍എസ്എസിനും ഹിന്ദുത്വ സംഘടനകള്‍ക്കും നേരെ ശബ്ദിക്കുക എന്നുള്ളത് മൂല്യബോധമുള്ള വിദ്യാര്‍ഥികളുടെ ബാധ്യതയാണ്. അതുകൊണ്ടാണ് കാംപസ് ഫ്രണ്ട് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സംഘപരിവാര പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് ഇന്ത്യക്ക് മോചനം എന്നര്‍ഥംവരുന്ന ആസാദി മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്നത്.
എന്നാല്‍ ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ധാര്‍മിക പിന്തുണ നല്‍കേണ്ട ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യാര്‍ഥികളെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതു വിരോധാഭാസമാണ്. അതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ പറഞ്ഞു.
വിദ്യാര്‍ഥി റാലിക്കു ശേഷം നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ റാണ അയ്യൂബ്, സാമൂഹികപ്രവര്‍ത്തക ഡോ. വര്‍ഷ ബഷീര്‍, ദലിത് ചിന്തകന്‍ എ എസ് അജിത് കുമാര്‍, പി നൂറുല്‍ അമീന്‍, തുളസീധരന്‍ പള്ളിക്കല്‍, കരകുളം സത്യകുമാര്‍, എല്‍ നസീമ, സി എ റഊഫ്, ടി അബ്ദുല്‍ നാസര്‍ സംബന്ധിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ് മുഹമ്മദ് റാഷിദ്, എം ബി ഷെഫിന്‍, ആസിഫ് എം നാസര്‍ അറിയിച്ചു.

(Visited 98 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക