|    Feb 24 Fri, 2017 2:33 pm
FLASH NEWS

കാംപസ് ഫ്രണ്ടിന്റെ പ്രതിരോധ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Published : 1st March 2016 | Posted By: sdq

campus front

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളായ അലിഗഢ് മുസ്്‌ലിം യൂനിവേഴ്‌സിറ്റി, ജാമിയ മില്ലില ഇസ്്‌ലാമിയ, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല എന്നിവകള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വിവേചനങ്ങള്‍ക്കെതിരെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിഷേധ മാര്‍ച്ച് നടത്തി.

Canpus Front Resistance March

കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നിലപാടില്‍ പ്രതിഷേധിച്ച്  കാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍   വിദ്യാര്‍ഥികള്‍  പ്രതിരോധ മാര്‍ച്ച് സംഘടിപ്പിച്ചു.

മാര്‍ച്ച് ദേശീയ പ്രസിഡന്റ് പി.അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.വി ശുഹൈബ്, ആത്തിയ ഫിര്‍ദൗസ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. പ്രതിരോധ മാര്‍ച്ചില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 225 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക