|    Nov 17 Sat, 2018 12:39 pm
FLASH NEWS
Home   >  Kerala   >  

കാംപസ് ഫ്രണ്ടിന്റെ കലാജാഥയ്ക്ക് പോലിസ് നിരോധനം

Published : 15th August 2016 | Posted By: G.A.G

kalajada

കോഴിക്കോട് : കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനതലത്തില്‍ നടത്താനിരിക്കുന്ന കലാജാഥയ്ക്ക് പോലീസ് നിരോധനം. മൂന്നുജില്ലകളില്‍  സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പോലിസ്  സംസ്ഥാനതലത്തില്‍ ജാഥയ്ക്ക് അനുമതി നിഷേധിച്ചത്. ‘ഫാഷിസത്തിന്റെ വിലങ്ങുകള്‍ക്കെതിരെ സ്വാതന്ത്ര്യത്തിന്റെ ചൂളംവിളി’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കലാജാഥക്ക് അനുമതി നല്‍കാനാവില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൂന്നു ജില്ലകളില്‍ സംഘര്‍ഷ സാധ്യത ചൂണ്ടിക്കാട്ടി സംസ്ഥാന തലത്തില്‍ ത്തന്നെ ജാഥയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 16നു കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ സെപ്റ്റംബര്‍ 9നു സമാപിക്കുന്ന ജാഥയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വന്‍ പ്രചാരണം നടന്നുവരവേയാണ് നിരോധനം.

ക്യാംപസ് ഫ്രണ്ട് നേതാക്കള്‍ ഡിജിപിയോട് അനുമതി തേടിയപ്പോള്‍ മൂന്നു ജില്ലകളില്‍ സംഘര്‍ഷസാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ അതൊഴികെയുള്ള ജില്ലകളിലും അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കലാജാഥ പോലിസ് തടയാനാണ് സാധ്യത. ജാഥ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സാധ്യമായ എല്ലാ വഴിയിലൂടെയും അനുമതി നേടാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ക്യാംപസ് ഫ്രണ്ട് ഭാരവാഹികള്‍ പറഞ്ഞു.

ഫാഷിസ്റ്റു വിരുദ്ധ പ്രമേയത്തില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥയ്ക്ക് ആദ്യമായാണ് കേരളത്തില്‍ അനുമതി നിഷേധിക്കുന്നത്.  സമാന വിഷയത്തില്‍ ഡിവൈഎഫ്‌ഐ അടക്കമുള്ള പല യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും കാംപയിന്‍ സംഘടിപ്പിച്ചിരുന്നു. ജാഥയുടെ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കാംപസ് ഫ്രണ്ട് ഭാരവാഹികള്‍ തേജസിനോട് പറഞ്ഞു

cpm-shot

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss