|    Jan 22 Sun, 2017 3:23 am
FLASH NEWS

കാംപസ് ഫ്രണ്ട് ആസാദി സമ്മേളനം: ഇന്ത്യാരാജ്യം ഫാഷിസ്റ്റുകളുടെ പൈതൃകസ്വത്തല്ല; റാണാ അയ്യൂബ്

Published : 9th September 2016 | Posted By: Navas Ali kn

tvm_campus_front_azaadi_1_tvm_160909194554568

തിരുവനന്തപുരം: ഇന്ത്യാ രാജ്യം ഫാഷിസ്റ്റുകളുടെ പൈതൃക സ്വത്തല്ലെന്ന് മാധ്യമപ്രവര്‍ത്തകയും ഗുജറാത്ത് ഫയല്‍സ് പുസ്തക രചയിതാവുമായ റാണാ അയ്യൂബ്. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ആസാദി സമ്മേളനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഗാന്ധിയെ കൊന്ന ഗോഡ്‌സേയെ പൂജിക്കുകയും അയാള്‍ക്കായി ക്ഷേത്രം പണിയുകയും ചെയ്യുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലാണ് ഇത്തരം ആസാദി സമ്മേളനങ്ങള്‍ നടക്കുന്നതെന്നത് ഏറെ പ്രസക്തമാണ്. ഡോ.ബി ആര്‍ അംബേദ്കറും മഹാത്മാഗാന്ധിയും മുന്നോട്ടുവച്ച യഥാര്‍ഥ ജനാധിപത്യ സങ്കല്‍പ്പത്തിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.     ഗുജറാത്ത് ഫയല്‍സ് എന്ന കൃതി പുറത്തിറക്കിയതിനുപിന്നില്‍ ക്ലേശങ്ങളൊരുപാടുണ്ടായിരുന്നു. പത്തുമാസത്തെ ശ്രമകരമായ ജോലിയിലൂടെയാണ് പുസ്തകം പ്രകാശനം ചെയ്യാന്‍ കഴിഞ്ഞത്. ഗുജറാത്ത് വംശഹത്യയിലുള്ള നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും പങ്ക് പൊതുസമൂഹത്തെ അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരായല്ല തന്റെ യുദ്ധം. മറിച്ച് ഈ രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്കും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും വംശഹത്യകളിലൂടെയും കൊല്ലപ്പെട്ട നിരപരാധികള്‍ക്കും വേണ്ടിയാണെന്നും റാണാ അയ്യൂബ് പറഞ്ഞു. വൈകീട്ട് നാലിന് പ്രസ്‌ക്ലബ്ബ് പരിസരത്തുനിന്നാരംഭിച്ച വിദ്യാര്‍ഥി റാലി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. തുടര്‍ന്നുനടന്ന സമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്  സിഎ റഊഫ് അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 187 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക